ഗസ്സ: കുവൈത്തിന്‍െറ മൂന്നാം ഘട്ട സഹായം വിതരണം ചെയ്തു

കുവൈത്ത് സിറ്റി: ഇസ്രായേലിൻെറ നിഷ്ഠുരമായ ആക്രമണത്തിൽ യാതന അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികൾക്കുള്ള കുവൈത്തിൻെറ മൂന്നാം ഘട്ട സഹായം വിതരണം ചെയ്തു. കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റിയാണ് ഗസ്സയിലെ ജീവകാരുണ്യ പ്രവ൪ത്തന സംഘങ്ങളുമായി സഹകരിച്ച് ഭക്ഷണവും മരുന്നും പുതപ്പുകളും വിതരണം ചെയ്തത്.
ഗസ്സ-ഈജിപ്ത് അതി൪ത്തിയായ റഫ വഴിയാണ് സഹായങ്ങൾ എത്തിച്ചതെന്ന് കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റി ഡെപ്യൂട്ടി ചെയ൪മാൻ അൻവ൪ അൽഹസാവി അറിയിച്ചു. പരിക്കുകളുമായി ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് ഈദുൽ ഫിത്റിൻെറ ഭാഗമായി മധുരപലഹാര വിതരണവും നടത്തി. കുവൈത്തിലെ നിരവധി സന്നദ്ധ സംഘങ്ങളും ജീവകാരുണ്യ പ്രവ൪ത്തകരും ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിൽ റെഡ്ക്രസൻറ് സൊസൈറ്റിയെ പിന്തുണച്ചുവരുന്നതായി അൽഹസാവി പറഞ്ഞു.
ഈദുൽ ഫിത്൪ അവധി കഴിയുന്നതോടെ കൂടുതൽ സഹായങ്ങൾ ഗസ്സക്കാ൪ക്ക് എത്തിക്കാൻ റെഡ്ക്രസൻറിന് പദ്ധതിയുണ്ട്. 40 ടൺ വസ്തുക്കളുമായി പ്രത്യേക വിമാനം ഈജിപ്തിലേക്ക് തിരിക്കും. അമീ൪ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബി൪ അസ്വബാഹ് മുൻകൈയെടുത്താണ് ഈ സഹായങ്ങൾ ലഭ്യമാക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.