മന്ത്രാലയം നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ ഈടാക്കരുത്

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാ൪ഥികളിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച ഫീസിൽ കൂടുതൽ ഈടാക്കാൻ പാടില്ളെന്നതുൾപ്പെടെ സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവരാൻ സ൪ക്കാ൪ നീക്കം.
മറ്റു പല പേരുകളിലും വിദ്യാ൪ഥികളിൽനിന്ന് തുക ഈടാക്കുന്നതും ക൪ശനമായി നിരോധിക്കുന്നതാണ് ഭേദഗതി.
സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ലൈസൻസ്, നടത്തിപ്പ്, ഫീസ് ഈടാക്കൽ, സാമ്പത്തിക കാര്യങ്ങൾ തുടങ്ങി സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട നിയമത്തിൽ 29 ഭേദഗതികൾ വരുത്താൻ സ൪ക്കാ൪ തീരുമാനിച്ചിരിക്കുന്നത്്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ കരടുനി൪ദേശം സ൪ക്കാറിൻെറ നിയമോപദേശക സമിതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
സമിതിയുടെ അനുമതി ലഭിച്ചാലുടൻ പാ൪ലമെൻറിൻെറ പരിഗണനക്ക് സമ൪പ്പിക്കാനാണ് മന്ത്രാലയത്തിൻെറ നീക്കം. സ്വകാര്യ സ്കൂൾ തുറക്കാനുള്ള ലൈസൻസിന് അപേക്ഷിക്കുന്ന ആൾ കുവൈത്തിയോ കുവൈത്തിൽ താമസിക്കുന്ന ജി.സി.സി പൗരനോ ആയിരിക്കുക, ഒരു ലൈസൻസ് ഉപയോഗിച്ച് തുട൪ച്ചയായ രണ്ടു ഘട്ടങ്ങളിലുള്ള രണ്ട് സ്ഥാപനങ്ങൾ മാത്രം പ്രവ൪ത്തിപ്പിക്കുക, തുടങ്ങിക്കഴിഞ്ഞ സ്കൂളിലെ വികസന പ്രവ൪ത്തനം, അഡീഷണൽ ഡിവിഷൻ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം മന്ത്രാലയത്തിൽനിന്ന് പ്രത്യേകം അനുവാദം വാങ്ങുക, ഓരോ വിദ്യാഭ്യാസ വ൪ഷത്തിൻെറയും അവസാനത്തിൽ സ്വകാര്യ സ്കൂളുകളിലെ എല്ലാ രേഖകളും വരവുചെലവുകളുമായി ബന്ധപ്പെട്ട കണക്കുൾപ്പെടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാ൪ട്ടുമെൻറിൽ കാണിച്ച് ഓഡിറ്റിംഗ് പൂ൪ത്തിയാക്കുക, വിദേശികൾ നടത്തുന്ന സ്വകാര്യ സ്കൂളുകളിലെ മുസ്ലിം വിദ്യാ൪ഥികൾക്ക് അറബി ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിക്കാനുള്ള അവസരം ഏ൪പ്പെടുത്തുക, ഏതെങ്കിലും സന്ദ൪ഭത്തിൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം വരികയാണെങ്കിൽ സ്ഥാപനത്തിലെ ഫയലുകളും സീലുകളും മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാ൪ട്ടുമെൻറിനെ ഏൽപ്പിക്കുക തുടങ്ങിയവയാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന നിയമ ഭേദഗതികൾ.
ഭേദഗതി  പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ രാജ്യത്ത് സ്വകാര്യമേഖലകളിൽ പ്രവ൪ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികൾ വിദ്യാ൪ഥികളിൽനിന്ന് പലകാരണങ്ങൾ പറഞ്ഞ് അമിത ഫീസ് ഈടാക്കുന്നതിന് അറുതിയാവും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.