????????? ?????? ????????? ???????????

സൗദിയുമായുള്ള സാഹോദര്യ ബന്ധം ശക്തം -ഹമദ് രാജാവ്

മനാമ: സൗദിയുമായുള്ള ബഹ്റൈൻെറ സാഹോദര്യ ബന്ധം ഏറെ ദൃഢവും ശക്തവുമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈൻ സന്ദ൪ശനത്തിനെത്തിയ സൗദി കിരീടാവകാശിയും രണ്ടാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് മുഖ്രിൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുല്ല രാജാവിൻെറ പ്രത്യേക പ്രതിനിധി കൂടിയായ അദ്ദേഹത്തിന് രാജാവിനുള്ള ആശംസകൾ ഹമദ് രാജാവ് കൈമാറി. കൂടുതൽ പുരോഗതിയും ഐശ്വര്യവും അബ്ദുല്ല രാജാവിൻെറ നേതൃത്വത്തിൽ സൗദിക്ക് ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങളിലെയും ജനതകൾക്കിടയിലുള്ള ബന്ധം കുടുതൽ ശക്തമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം വ൪ധിപ്പിക്കുന്നതിനും ശ്രമങ്ങൾ തുടരുന്നതിൽ സൗദിക്ക് സന്തോഷമേയുള്ളൂവെന്ന് പ്രിൻസ് മുഖ്രിൻ പറഞ്ഞു. മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും അതിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളെക്കുറിച്ചും ച൪ച്ചയിൽ വിഷയമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.