പാലാ നഗരം ചീഞ്ഞുനാറുന്നു

പാലാ: നഗരത്തില്‍ മാലിന്യം കന്നുകൂടുന്നു. വഴിയോരങ്ങളിലെല്ലാം മാലിന്യക്കൂമ്പാരങ്ങളാാണ്. നഗരവീഥികളില്‍ മാലിന്യം കുന്നുകൂടിയതോടെ പ്രതിഷേധവും ശക്തമായി. മുടങ്ങിക്കിടക്കുന്ന മാലിന്യശേഖരണം വീണ്ടും തുടങ്ങണമെന്നും ആധുനിക മാലിന്യ സംസ്കരണത്തിനാവശ്യമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നഗരസഭയെ സമീച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയിരുന്നു. മുന്‍സിപ്പല്‍ ഓഫിസ് പരിസരത്ത് മാലിന്യം കത്തിച്ചാണ് പ്രതിഷേധിച്ചത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിന് പൊലീസും ആരോഗ്യവകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഒരാഴ്ചക്കിടെ പാലാ നഗരത്തിലെ അഞ്ചോളം കേന്ദ്രങ്ങളിലാണ് വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചത്. ടൗണ്‍ ബസ് സ്റ്റാന്‍ഡിനോടുചേര്‍ന്ന ഓട്ടോ സ്റ്റന്‍ഡിന് സമീപം കംഫര്‍ട്ട് സ്റ്റേഷനില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ മാലിന്യങ്ങളാണ് നിക്ഷേപിച്ചത്. റോഡിനരികല്‍ തള്ളിയ മാലിന്യം മഴയില്‍ ചീഞ്ഞളിഞ്ഞ് നിറഞ്ഞൊഴുകി ദുര്‍ഗന്ധം പരത്തി. ഇതുമൂലം സ്റ്റാന്‍ഡില്‍ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. റവന്യൂ അധികാരികളെ അറിയിച്ചിട്ടും നടപടിയില്ല. പാലാ-ഏറ്റുമാനൂര്‍ ഹൈവേയുടെ വശങ്ങളിലും വന്‍തോതില്‍ ദിനംപ്രതി മാലിന്യം തള്ളുന്നുണ്ട്. മീനച്ചിലാറിന്‍െറ സ്ഥിതിയും വ്യത്യസ്തമല്ല. വലിയ ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന കശാപ്പ് അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും ആളൊഴിഞ്ഞ ആറ്റുപ്രദേശത്ത് തള്ളി മീനച്ചിലാര്‍ മാലിന്യസംഭരണിയായി മാറുകയാണ്. ഇതുമൂലം ആറ്റിലെ വെള്ളം ഉപയോഗിക്കുന്ന സാധാരണക്കാര്‍ കടുത്ത ആരോഗ്യഭീഷണി നേരിടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.