10 ലക്ഷത്തിന്‍െറ പാന്‍മസാല പിടിച്ചു

ചെറുതുരുത്തി: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഓഫിസില്‍ നിന്ന് കൊണ്ടുപോകുന്ന, 10 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. പാന്‍മസാല ഉല്‍പന്നങ്ങള്‍ മിനി ടെമ്പോയില്‍ കടത്തുകയായിരുന്ന ഏജന്‍റ് അടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടെമ്പോ ഡ്രൈവര്‍ ചൂണ്ടല്‍ മനപ്പറമ്പില്‍ വീട്ടില്‍ അര്‍ജുനന്‍ (52), ഏജന്‍റ് കുന്നംകുളം ഇലവന്ത്ര വീട്ടില്‍ ഷാജി (40) എന്നിവരാണ പിടിയിലായത്. മംഗളാ എക്സ്പ്രസിലാണ് ഷൊര്‍ണൂരിലെ പാര്‍സല്‍ ഓഫിസില്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിയത്. ബോംബെയില്‍ നിന്ന് കുന്നംകുളത്തെ ഏജന്‍സിയുടെ പേരിലാണ് പാഴ്സല്‍ എത്തിയത്. പഴഞ്ഞി പെരുമ്പിലാവിലേക്ക് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു പാഴ്സല്‍. രഹസ്യ വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഷാജി നിരന്തരം പാന്‍മസാല ഉല്‍പന്നങ്ങള്‍ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഷാജു എബ്രഹാം, പ്രൊബേഷണറി എസ്.ഐ വിഷ്ണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രമേഷ്, ശശികുമാര്‍ എന്നിവരും പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.