മലയാളികള്‍ക്ക് ആശ്വാസമായി മര്‍ഹബയിലെ ഇഫ്താറുകള്‍

ജിദ്ദ: ശറഫിയ്യയിലും പരിസരത്തുമുള്ള മലയാളികളും അല്ലാത്തവരുമായ ഇരുനൂറോളം പേരെ നോമ്പുതുറപ്പിച്ച് ഐ.സി.എഫ് മ൪ഹബയിൽ സംഘടിപ്പിച്ചു വരുന്ന സമൂഹ ഇഫ്താ൪ ശ്രദ്ധേയമാവുന്നു.
കച്ചവടക്കാ൪ക്കും ജോലി കഴിഞ്ഞു റൂമുകളിലെത്തി ഭക്ഷണമൊരുക്കാൻ പ്രയാസപ്പെടുന്നവ൪ക്കും വലിയ ആശ്വാസമാണ് ഈ ഇഫ്താറുകൾ. കേരളീയ ഇനങ്ങളാണ് മ൪ഹബ ഇഫ്താറിന് വിഭവങ്ങളായുള്ളത്. ഇഫ്താറിനെത്തുന്നവ൪ക്ക് റമദാൻസന്ദേശ പ്രഭാഷണങ്ങളും ഖു൪ആൻ, ഹദീസ് പഠനങ്ങളുമായി വിജ്ഞാന സമ്പാദനത്തിന് അവസരമൊരുക്കുന്നുണ്ട്.‘ഖു൪ആൻ വിളിക്കുന്നു’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് നടത്തുന്ന റമദാൻ കാമ്പയിൻെറ ഭാഗമാണ് തുട൪ ഇഫ്താറുകൾ. റമദാൻ സാന്ത്വന പ്രവ൪ത്തനങ്ങൾക്ക് സൈദ് കൂമണ്ണ, മുഹമ്മദലി മാസ്റ്റ൪ എന്നിവ൪ നേതൃത്വം നൽകുന്നു. മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ഹാഫിസ് അഹ്മദ് മുഹ്യിദ്ദീൻ സഖാഫി വെളിമുക്ക്, ഇബ്റാഹീം സഖാഫി നരിക്കുനി, അബ്ദുന്നാസി൪ അൻവരി ക്ളാരി, എം.സി അബ്ദുൽഗഫൂ൪, തുടങ്ങിയവ൪ പഠന വേദികൾക്ക് നേതൃത്വം നൽകി വരുന്നു.
നൗഫൽ വടകര, അബ്ദുസ്സലീം മദനി, സൈതലവിക്കോയ തങ്ങൾ,  മാനുപ്പ കേരള,  മുഹമ്മദ് ആസാദ്, അബ്ദുറസാഖ് എടവണ്ണപ്പാറ,  മുഹമ്മദ് അലി, ജഅ്ഫ൪ മാസ്റ്റ൪, എന്നീ ഐ.സി.എഫ് സാന്ത്വനം വളണ്ടിയ൪മാരാണ് ഇഫ്താ൪ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.