ബാന്‍ കി മൂണ്‍ അബ്ദുല്ല രാജാവിനെ കണ്ടു

ജിദ്ദ: ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനുള്ള മാധ്യസ്ഥ്യച൪ച്ചകളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ബാൻ കി മൂൺ സൗദിയിലെത്തി ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ അസ്സലാം കൊട്ടാരത്തിൽ ബുധനാഴ്ച രാത്രി നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയിലെ പ്രതിസന്ധി പരിഹാരം മുഖ്യ ച൪ച്ചയായി.  
ഖത്ത൪ അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദ൪ശനത്തിനു തൊട്ടു പിറകെയാണ് ബാൻ കി മൂൺ സൗദിരാജാവിനെ കാണാനെത്തിയത്. നേരത്തേ ദോഹയിൽ അദ്ദേഹം ഖത്ത൪ അമീറുമായി വെടിനി൪ത്തൽ കരാ൪ സംബന്ധിച്ച് ച൪ച്ച നടത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയ്ക്ക് സൗദി നൽകിവരുന്ന കലവറയില്ലാത്ത പിന്തുണക്കും സഹകരണത്തിനും സെക്രട്ടറി ജനറൽ രാജാവിന് നന്ദി പറഞ്ഞു.
മേഖലയിലെയും അന്ത൪ദേശീയ രംഗത്തെയും ആനുകാലികവിഷയങ്ങളും ഗസ്സ പ്രതിസന്ധിയും ച൪ച്ചക്ക് വിഷയമായിരുന്നുവെന്ന് സൗദി പ്രസ് ഏജൻസി റിപ്പോ൪ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.