മസ്ജിദുല്‍ അഖ്സയില്‍ ഖത്തര്‍ റെഡ് ക്രസന്‍റ് ഇഫ്താര്‍

ദോഹ: ഖത്ത൪ റെഡ് ക്രസൻറ് റമദാൻ ആരംഭം മുതൽ മസ്ജിദുൽ അഖ്സയിൽ 20,3700 ഖത്ത൪ റിയാലിൻെറ ഇഫ്താ൪ പദ്ധതി നടപ്പിലാക്കി.  ജറൂസലമിലെ 770 അവശ്യ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ കൈമാറി.
പദ്ധതിയുടെ ഭാഗമായി മസ്ജിദുൽ അഖ്സയിൽ നമസ്കാരത്തിനും ഇഅ്തികാഫിനുമായെത്തുന്ന ഫലസ്തീൻ ജനതക്ക് അത്താഴത്തിനും നോമ്പുതുറക്കുമുള്ള വിഭവങ്ങളും ക്യു.ആ൪.സി ഒരുക്കി.
ജറൂസലം സകാത്ത് കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ പദ്ധതിയിൽ രണ്ടാഴ്ച പളളി മുറ്റത്ത് 3,000 പേ൪ക്കാണ് ഇഫ്താ൪ ഒരുക്കിയത്. ഇത് റമദാൻ 28 വരെ തുടരും.
ജറൂസലമിലെയും പരിസരത്തെ അഭയാ൪ഥി ക്യാമ്പുകളായ അൽ അയ എസാരിയ, അബു ദിസ്, സവാഹ്റ, അനാത, ശുആഫത് എന്നിവിടങ്ങളിലെയും 770 അവശ്യ കുടുംബങ്ങൾക്ക് ഭക്ഷണക്കൊട്ടകൾ നൽകുകയും ചെയ്തു. 58,600 പേ൪ക്ക് പ്രയോജനപ്പെടും വിധം 2,338,700 റിയാലിൻെറ സേവന പദ്ധതിയാണ് റമദാനിൽ ഖത്ത൪ റെഡ് ക്രസൻറ് ഫലസ്തീൻ, സിറിയ, സെൻട്രൽ ആഫ്രിക്കൻ റിപബ്ളിക്, സുഡാൻ, നേപ്പാൾ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലായി നടത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.