സൗഹൃദത്തിന്‍െറ വിരുന്നൊരുക്കി ഇഫ്താര്‍ സംഗമം

മനാമ: ബഹ്റൈനിലെ  സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരുടെ കൂടിച്ചേരലിന് വേദിയൊരുക്കി കെ.ഐ.ജി ഇഫ്താ൪ സംഗമം. ഗഫൂളിലെ കേന്ദ്ര ആസ്ഥാനത്ത് നടന്ന സംഗമം ഇന്ത്യൻ എംബസി ലേബ൪  ഓഫീസ൪ സന്ദീപ് കുമാ൪  ഉദ്ഘാടനം ചെയ്തു. ഐ.സി.ആ൪.എഫ് ചെയ൪മാൻ  ഭഗവാൻ അസ൪പോട്ട  ആശംസയ൪പ്പിച്ചു. മാനവികതയിലൂന്നിയ  സേവനമാണ് കാലഘട്ടത്തിൻെറ ആവശ്യമെന്ന് റമദാൻ സന്ദേശത്തിൽ  കെ.ഐ.ജി പ്രസിഡൻറ്  സഈദ് റമദാൻ നദ്വി പറഞ്ഞു.  വിശ്വസിക്കുന്ന ആശയത്തിലുറച്ചുനിന്നുകൊണ്ട് തന്നെ ഇതരനെ  ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയണം. വ൪ഗ, വ൪ണ, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ പ്രയാസങ്ങൾ അനുഭവിക്കുന്നവ൪ക്ക്  അത്താണിയാവാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വൈസ് പ്രസിഡൻറ് ജമാൽ ഇരിങ്ങൽ സ്വാഗതവും ജനറൽ സെക്രട്ടറി എം.എം. സുബൈ൪ നന്ദിയും പറഞ്ഞു.  വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്  രാജു കല്ലുംപുറം, കെ.പി. സൈതലവി, സോമൻ ബേബി, ജോൺ  ഐപ്പ്, പി.ടി. നാരായണൻ, സുബൈ൪ കണ്ണൂ൪, കെ.ടി. സലിം, കെ.ആ൪. നായ൪, ചെമ്പൻ ജലാൽ, നാസ൪ മഞ്ചേരി, മുഹമ്മദലി മലപ്പുറം, ഡോ. കമറുദ്ദീൻ, കെ. ജനാ൪ദനൻ, നൗഷാദ്, വ൪ഗീസ് കാരക്കൽ, ജി.കെ. നായ൪, മനോജ് മാത്യു, ഡോ. പി.വി. ചെറിയാൻ, ആ൪. പവിത്രൻ, അഡ്വ. ലതീഷ് ഭരതൻ, ഷാജി കാ൪ത്തികേയൻ, സോവിച്ചൻ ചെന്നാട്ടുശ്ശേരി, സേവി മാത്തുണ്ണി, ഫ്രാൻസിസ് കൈതാരത്ത്, റഫീഖ് അബ്ദുല്ല, മോഹിനി തോമസ്,  ഇ.എ. സലിം, എ.സി.എ.  ബക്ക൪, ജ്യോതി മേനോൻ, ഫിറോസ് തിരുവത്ര, അജ്മൽ, ഷഫീഖ്, കമാൽ മുഹിയുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.