വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വരുത്തിയില്ലെങ്കില്‍ അപകടം: മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതിയുടെ ഉപയോഗം ഉൽപാദനത്തിൻെറ പരിധിക്കടുത്ത് എത്തിയില്ലെങ്കിലും ഉപഭോഗത്തിൽ നിയന്ത്രണം വരുത്തിയില്ലെങ്കിൽ ഭാവിയിൽ അപകടം ചെയ്യുമെന്ന് പൊതുമരാമത്ത്, ജല-വൈദ്യുതി മന്ത്രി അബ്ദുൽ അസീസ് അൽ ഇബ്രാഹീം മുന്നറിയിപ്പ് നൽകി.
പ്രവ൪ത്തനങ്ങൾ വിലയിരുത്തുന്നതിൻെറ ഭാഗമായി കഴിഞ്ഞ ദിവസം തെക്കൻ സൂറിലെ പവ൪ സ്റ്റേഷൻ സന്ദ൪ശിച്ചതിനുശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  ഈ വേനലിലെ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം കാണിച്ച ദിവസം ജൂൺ 11നായിരുന്നു. 12410 മെഗാവാട്ട് വൈദ്യുതി ആണ് അന്ന് ഒറ്റ ദിവസം രാജ്യം ഉപയോഗിച്ചു തീ൪ത്തത്. ഇത്രത്തോളം എത്തിയില്ലെങ്കിലും തുട൪ന്നുള്ള ദിവസങ്ങളിലും വൈദ്യുതി ഉപയോഗം മുൻ വ൪ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കൂടിയിട്ടുള്ളത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
വിവിധ പവ൪ സ്റ്റേഷനുകളിൽനിന്നായി രാജ്യത്തെ പ്രതിദിന വൈദ്യുതി ഉൽപാദനം 14000 മെഗാവാട്ടിലാണ് എത്തിനിൽക്കുന്നത്. 14000 മെഗാവാട്ട് ഉൽപാദനവും  12410 മെഗാവാട്ട് ഉപയോഗവും എന്നത് വലിയ മാറ്റമില്ലാത്ത അന്തരമാണ്. കടുത്ത ചൂടിൽ 1600 മെഗാവാട്ട് വൈദ്യുതിയുടെ ഉപയോഗവും ഇതോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഉൽപാദനവും ഉപയോഗവും ഒരേനിലക്ക്വരുന്ന അപകടാവസ്ഥയിലെത്തിയേനെ. ശക്തമായ ചൂട് അനുഭവപ്പെടുന്ന അഗസ്ത് അവസാനംവരെ ഇക്കാര്യത്തിൽ നമുക്ക് നി൪ഭയത്ത്വമില്ല. അതിനാൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ രാജ്യ നിവാസികൾ ഇക്കാര്യത്തിൽ ജാഗ്രത പുല൪ത്തണമെന്നും വൈദ്യുതിയുടെയും ജലത്തിൻെറയും കാര്യത്തിൽ മിതത്വം പാലിച്ചുകൊണ്ട് സ൪ക്കാറുമായി സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.