ഖുര്‍ആന്‍ പാരായണ മല്‍സരം: മുസ്തഫ, അബ്ദുറഹ്മാന്‍, ഇബ്രാഹിം, ഹമീദ് ജേതാക്കള്‍

അബൂദബി: തലസ്ഥാന നഗരിയിൽ ആദ്യമായി നടന്ന ഖു൪ആൻ പാരായണ മൽസരത്തിന് പ്രൗഢ ഗംഭീര സമാപന ചടങ്ങോടെ തിരശ്ശീല വീണു. ഏഴ് മുതൽ പത്ത് വയസ്സ് വരെ, പത്ത്- 12 വയസ്സ്, 12-18 വയസ്സ്, പ്രായപരിധിയില്ലാതെ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നാല് ദിവസങ്ങളിലായി നടന്ന മൽസരത്തിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നത്തെി അബൂദബിയിൽ താമസിക്കുന്നവരാണ് മാറ്റുരച്ചത്. ഇന്ത്യാ സോഷ്യൽ സെൻററിൻെറ പ്രധാന ഓഡിറ്റോറിയത്തിൽ നടന്ന മൽസരം വീക്ഷിക്കാൻ നിരവധി പേരത്തെിയിരുന്നു. ഐ.എസ്.സിയും ഒൗക്കാഫും സംയുക്തമായാണ് മൽസരം സംഘടിപ്പിച്ചത്. ഏഴ് മുതൽ പത്ത് വയസ്സ് വരെയുളളവരുടെ വിഭാഗത്തിൽ മുസ്തഫ വാഇൽ ഇൽഷഹാത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി. അബ്ദുല്ല മഹെ൪ അഹ്മദ് അൽ ഹവാരി രണ്ടും ഖൊത്തൈബ ദാസ് മൂന്നും സ്ഥാനങ്ങൾ നേടി. 10-12 പ്രായപരിധി ഗ്രൂപ്പിൽ അബ്ദുൽ റഹ്മാൻ മഹ്മൂദ് അവാദല്ല, ഉസാമാ അബ്ദുൽ മൂയിൻ ദാസ്, അബ്ദുൽ റഹ്മാൻ അൽ സഈദി എന്നിവ൪ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 12-18 പ്രായപരിധിയിലുള്ളവ൪ക്കായി നടന്ന മൽസരത്തിൽ മലയാളിയായ ഇബ്രാഹിം അബ്ദുല്ലക്കാണ് ഒന്നാം സമ്മാനം. ഉമ൪ മുഹമ്മദ് ഇബ്രാഹിം ഷെരീഫ്, ഹിഷാം ഉബൈദു൪റഹ്മാൻ എന്നിവ൪ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രായപരിധിയില്ലാതെ നടന്ന മൽസരത്തിൽ ഹമീദ് ലബ്ബ ഇസ്സത്ത് മക്കി, നൂറുദ്ദീൻ അബ്ദുല്ല അൽ മുഹമ്മദ്, അഹ്മദ് എച്ച്. ഗസൽ എന്നിവ൪ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആദ്യ സ്ഥാനങ്ങൾ നേടിയവ൪ക്ക് സമാപന ചടങ്ങിൽ കാഷ് അവാ൪ഡും സ൪ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഐ.എസ്.സി പ്രസിഡൻറ് നടരാജൻ അധ്യക്ഷത വഹിച്ചു. അൽ മശ്റഫ് ബാങ്ക് സി.ഇ.ഒ ഫൈസൽ എച്ച്. ഗലദാരി മുഖ്യാതിഥിയായിരുന്നു. ക്യാപ്റ്റൻ മുഹമ്മദ് യൂസുഫ് അൽക്കൂറി സംസാരിച്ചു. സംഘാടക സമിതി കോ൪ഡിനേറ്റ൪ റഫീക്ക് കയനയിൽ, ഇന്ത്യൻ ഇസ്ലാമിക് സെൻറ൪ പ്രസിഡൻറ് പി. ബാവ ഹാജി, അൽ മശ്റഫ് ബാങ്ക് സി.എഫ്.ഒ എ.എസ്. പിള്ള, ഡോ. ഫൈസൽ ഫെബിൻ താഹ, സജീവൻ, മുഹമ്മദ് മുഹ്സിൻ തുടങ്ങിയവ൪ സംബന്ധിച്ചു. ജനറൽ സെക്രട്ടറി വിനോദ് സ്വാഗതവും ജോജോ അംബൂക്കൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.