ഇസ്രായേലിന്‍െറ കിരാത ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം -കിരീടാവകാശി

മനാമ: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ഏകപക്ഷീയ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഖലീഫയുടെ റമദാൻ മജ്ലിസിൽ നടത്തിയ സന്ദ൪ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിൻെറ യഥാ൪ഥ സാഹോദര്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് റമദാൻ. പരസ്പരം ഐക്യം കെട്ടിപ്പടുക്കാൻ ഈ സന്ദ൪ഭം ഉപയോഗിക്കണം.
ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ഏകപക്ഷീയ ആക്രമണം അവസാനിപ്പിക്കുന്നതിന് ലോകരാഷ്ട്രങ്ങൾ സമ്മ൪ദം ശക്തമാക്കേണ്ട സന്ദ൪ഭമാണിത്.
നിരപരാധികളായ കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്ന സാഹചര്യം അത്യന്തം ദു:ഖകരമാണ്. റമദാൻെറ വിശുദ്ധ ദിനരാത്രങ്ങളിൽ ഗസ്സയിലെ ജനങ്ങൾക്കായി പ്രത്യേകം പ്രാ൪ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.