ഖത്തറിന്‍െറ പിന്തുണ എക്കാലത്തും ഫലസ്തീനുണ്ടാവും- അമീര്‍

ദോഹ: അമീ൪ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ച൪ച്ച നടത്തി. കോ൪ണിഷ് പാലസിൽ നടന്ന ച൪ച്ചയിൽ ഗസ്സയിലെ നിലവിലെ സംഭവ വികാസങ്ങൾ മഹ്മൂദ് അബ്ബാസ് അമീറിനെ ധരിപ്പിച്ചു. ഇസ്രായേലിൻെറ ഗസ്സ ആക്രമണവുമായി ബന്ധപ്പെട്ട ച൪ച്ചകൾക്ക് വേണ്ടിയാണ് മഹ്മൂദ് അബ്ബാസ് ദോഹയിലത്തെിയത്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഖത്തറിൻെറ പിന്തുണ എക്കാലത്തുമുണ്ടാകുമെന്ന് അമീ൪ മഹ്മൂദ് അബ്ബാസിന് ഉറപ്പ് നൽകി.
രാജ്യന്തര തലത്തിൽ ശക്തമായ നീക്കം അനിവാര്യമാണെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് സാധ്യമാകുന്ന ശ്രമങ്ങൾ നടത്തുമെന്നും ശൈഖ് തമീം വ്യക്തമാക്കി. പത്ത് ദിവസത്തോളമായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ 450-ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 90 പേരാണ്. അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളുടെ കുറ്റകരമായ നിസംഗതയെ അതി രൂക്ഷമായാണ് കഴിഞ്ഞ ദിവസം തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ അപലപിച്ചത്. തു൪ക്കിക്കൊപ്പം ഖത്ത൪ മാത്രമാണ് ഇ¤്രസയലിനെതിരെ ശക്തമായ നിലപാട് എടുത്തതെന്ന് തു൪ക്കി വിദേശകാര്യ മന്ത്രി ദാവൂദ് ഒഗ്ലോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിൽ മഹ്മൂദ് അബ്ബാസിൻെറ ദോഹ സന്ദ൪ശനം അതീവ പ്രാധാന്യത്തോടെയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ കാണുന്നത്. ഹമാസ് രാഷ്ട്രീയ കാര്യ തലവൻ ഖാലിദ് മിശ്അലിൻെറ ദോഹയിലെ സാന്നിധ്യവും സന്ദ൪ശനത്തിന് പ്രാധാന്യം നൽകുന്ന ഘടകമാണ്. ഫലസ്തീൻ പ്രസിഡൻറിൻെറ ബഹുമാനാ൪ഥം അമീ൪ മഹ്മൂദ് അബ്ബാസിന് ഇഫ്താ൪ വിരുന്ന് നിൽകി. നേരത്തെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽഅത്വിയ്യ ഖത്തറിലെ ഫലസ്തീൻ സ്ഥാനപതി മുനീ൪ ഗാനം എന്നിവ൪ ചേ൪ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.