മഴ ശക്തിപ്പെട്ടു; ഹൈറേഞ്ച് ഭീതിയില്‍

ചെറുതോണി: നാല് ദിവസമായി തോരാതെ മഴപെയ്തതോടെ ഹൈറേഞ്ചില്‍ ഭീതിയുടെ നിഴലാട്ടം. രൗദ്രഭാവം പൂണ്ടത്തെുന്ന കാലവര്‍ഷത്തില്‍ ബാഹ്യലോകവുമായി ബന്ധം നഷ്ടപ്പെടുന്ന ഗ്രാമങ്ങളും ആദിവാസി മേഖലകളും ഭീതിയിലാണ്. ജൂലൈയില്‍ അപകടങ്ങളുടെ ആരവമുയര്‍ത്തി എത്തുന്ന കാലവര്‍ഷം മലയോര ജനതക്ക് എന്നും ഭീതിയുണര്‍ത്തുന്ന അനുഭവമാണ്. പേമാരിയും കൊടുങ്കാറ്റും ഉരുള്‍പൊട്ടലും കാലവര്‍ഷത്തിനൊപ്പം ഹൈറേഞ്ചിനെ തുടച്ചുമാറ്റിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രകൃതിയുടെ താണ്ഡവം തീര്‍ത്ത വേദന ഇനിയും ശമിക്കാത്ത പ്രദേശങ്ങള്‍ നിരവധിയാണ്. 1924 ജൂലൈ 16നാണ് ഹൈറേഞ്ചില്‍ ഏറ്റവും ക്രൂരമായി പ്രകൃതി താണ്ഡവമാടിയത്. 10 ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ദുരിതം വിതച്ചു. അതിനുശേഷം ഏറ്റവും വലിയ ഉരുള്‍പൊട്ടലും മലയിടിച്ചിലുമുണ്ടായത് 1974 ജൂലൈ 26 നാണ്. അന്ന് അടിമാലി, വെള്ളത്തൂവല്‍, മുരിക്കാശേരി പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭത്തില്‍ തൂത്തെറിഞ്ഞു. പതിനാറാംകണ്ടത്ത് ഒരു കുടുംബത്തിലെ മാത്രം നാലുപേര്‍ മരിച്ചു. ഇരുമ്പുപാലം മുതല്‍ കല്ലാര്‍വരെ പല സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടി. അന്ന് ആലുവ- മൂന്നാര്‍ റോഡ് തകര്‍ന്നു. ഇതിനുശേഷം ഏറ്റവും വലിയ പ്രകൃതിക്ഷോഭമുണ്ടായത് 1994 ജൂലൈയിലാണ്. ബൈസണ്‍വാലി നാല്‍പതേക്കറില്‍ ഒരു കുടുംബത്തില്‍ വിരുന്നുവന്നവര്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. 1997 ജൂലൈ 21ന് പഴമ്പിള്ളിച്ചാലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് കുടുംബങ്ങളില്‍നിന്നായി ഒമ്പതുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുപറ്റി. മണ്ണില്‍ കാണാതായ ഒരാളുടെ മൃതദേഹം രണ്ടുദിവസം കഴിഞ്ഞാണ് കണ്ടെടുത്തത്. 1985ല്‍ കൂമ്പന്‍പാറയില്‍ വന്‍ മല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേരാണ് മരിച്ചത്. മണ്ണും കല്ലും ചളിയും ഒഴുകിയത്തെി വീടിന്‍െറ പിന്നിലെ മരങ്ങളോടൊപ്പം വീട് ഒലിച്ചുപോയി. 2005 ജൂലൈ 22ന് മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലും ദേവികുളത്തും ഉരുള്‍പൊട്ടി ആറുപേര്‍ മരിച്ചു. കൂടാതെ, ഓരോ കാലവര്‍ഷമത്തെുമ്പോഴും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ക്രമം തെറ്റിയത്തെുന്ന കാലവര്‍ഷം ഹൈറേഞ്ചിന്‍െറ സമ്പദ് വ്യവസ്ഥയെ തെല്ളൊന്നുമല്ല ഉലച്ചത്. പ്രകൃതിക്ഷോഭങ്ങള്‍ വിളനാശത്തിനും കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കും കാരണമായി. കാലവര്‍ഷമത്തെുന്നതോടെ തൊഴിലില്ലാതെ വീട്ടിലൊതുങ്ങാനാണ് ഹൈറേഞ്ചുകാര്‍ക്ക് വിധി. ഓരോ സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്കും പിന്നെ പട്ടണത്തിലേക്കുമുള്ള യാത്ര ദുരിതപൂര്‍ണമാകും. ശക്തമായ മഴയില്‍ ടാര്‍ റോഡുകള്‍ ഒലിച്ചുപോകുമ്പോള്‍ മണ്‍റോഡുകള്‍ ചളിനിറഞ്ഞ് യാത്ര ദുഷ്കരമാകുന്നു. മിക്കസ്ഥലത്തും പാലങ്ങള്‍ ഒലിച്ചുപോകുന്നതും വെള്ളം കയറി മൂടുന്നതും നിത്യസംഭവമാണ്. രണ്ടുദിവസം ശക്തമായി മഴ പെയ്താല്‍ ഹൈറേഞ്ചിന് മറ്റ് ജില്ലകളുമായുള്ള ബന്ധം പൂര്‍ണമായും നിലക്കും. മഴക്കാലമാകുന്നതോടെ ഇടുക്കി-നേര്യമംഗലം, തൊടുപുഴ-ഇടുക്കി, അടിമാലി-കട്ടപ്പന റോഡുകളില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം സ്തംഭിക്കുന്നതും നിത്യസംഭവമാണ്. വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാകും. മഴക്കാലമായാല്‍ ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്നുകിടക്കുന്ന മണിയാറംകുടി, മക്കുവള്ളി, മനയത്തടം, മൈലപ്പുഴ തുടങ്ങിയ ആദിവാസിക്കുടികള്‍ ഒറ്റപ്പെടും. പ്രദേശങ്ങളില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിയിട്ടില്ല. കാലവര്‍ഷമത്തെുന്നതോടെ വൈദ്യുതി വല്ലപ്പോഴുമാകും. ആശുപത്രിമുതല്‍ കച്ചവടസ്ഥാപനങ്ങള്‍ വരെ പിന്നെ മെഴുകുതിരി വെട്ടത്തിലാണ് പ്രവര്‍ത്തനം. വര്‍ഷകാലത്ത് പാലം വേണമെന്ന മുറവിളി, വേനല്‍ക്കാലത്ത് കുടിവെള്ളമില്ളെന്ന പരാതി. വേനല്‍ച്ചൂടില്‍ മഴക്കാല ചിന്തകള്‍ക്ക് അവധി നല്‍കുന്ന ഹൈറേഞ്ചില്‍ എന്നും ദുരിതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.