കലിതുള്ളി കാലവര്‍ഷം: കനത്ത നാശം

കോഴിക്കോട്: കാലവര്‍ഷത്തില്‍ തിങ്കളാഴ്ച ജില്ലയില്‍ 11,70,700 രൂപയുടെ കൃഷിനാശമുണ്ടായതായി ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു. ഒമ്പത് ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. 22 വീടുകള്‍ ഭാഗികമായി നശിച്ചു. കോഴിക്കോട് താലൂക്കില്‍ മൂന്ന് വീടുകളും താമരശ്ശേരിയില്‍ രണ്ടും വടകരയില്‍ 11ഉം കൊയിലാണ്ടിയില്‍ ആറു വീടുകളുമാണ് നശിച്ചത്. കാലവര്‍ഷക്കെടുതി സംബന്ധിച്ച് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം: 0495 2371002. കനത്ത മഴയെ തുടര്‍ന്ന് വടകര താലൂക്കിലെ വിവിധ ഗ്രാമപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്തമഴയില്‍ താലൂക്കില്‍ ഇതിനകം നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് നഗരത്തില്‍ മിക്ക റോഡുകളും ഏറെ നേരം വെള്ളത്തിനടിയിലായി. ചെറിയ വാഹനങ്ങള്‍ ചിലയിടങ്ങളില്‍ വഴിയില്‍ കുടുങ്ങി. താമരശ്ശേരി താലൂക്കിലെ മലയോരമേഖലയില്‍ വന്‍ കൃഷി നാശമുണ്ടായി. കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി മേഖലയിലും കനത്ത കൃഷി നാശമുണ്ട്. മലയോരമേഖലയില്‍ കൃഷിയിടങ്ങളിലും വെള്ളംകയറി. താമരശ്ശേരി മേഖലയില്‍ പല സ്ഥലത്തും വീടുകള്‍ക്കുമുകളില്‍ മരം കടപുഴകി നാശം സംഭവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.