ദോഹ: സാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റം ദോഹയെ വിദേശികൾക്ക് ചെലവേറിയ നഗരമാക്കി മാറ്റുന്നു. മെ൪കെ൪സ് ജീവിത ചെലവ് സ൪വെ പ്രകാരം 2014-ലെ ഖത്തറിൻെറ സ്ഥാനം ലോകരാജ്യങ്ങളിൽ 158 ആണ്. കഴിഞ്ഞ വ൪ഷത്തെ 162ാം റാങ്കിൽ നിന്നാണ് ഖത്ത൪ 158ൽ എത്തിനിൽക്കുന്നത്. ലോകത്തെ 211 പട്ടണങ്ങളിൽ താമസിക്കുന്ന വിദേശികളുടെ ജീവിതചെലവ് കണക്കാക്കിയാണ് മെ൪ക൪ പട്ടണങ്ങളെ തരംതിരിച്ചത്.
ഓരോ പട്ടണത്തിലെയും പാ൪പ്പിടം, ഗതാഗതം, ഭക്ഷണം, താമസം, വീട്ടുപകരണങ്ങൾ, വിനോദോപാധികൾ തുടങ്ങി 200ൽ പരം സേവനങ്ങളുടെയും സാധനങ്ങളുടെയും വില നിലവാരമടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുളളത്. മറ്റ് ജി.സി.സി രാജ്യ തലസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദോഹയുടെ അവസ്ഥ ഭേദമാണ്. 67ാം സ്ഥാനത്തുളള ദുബൈയാണ് ജി.സി.സിയിൽ ഏറ്റവും ചെലവേറിയ നഗരം. 68ാം സ്ഥാനത്തുളള അബൂദബിയാണ് തൊട്ടുപിറകിൽ. റിയാദ് 111ാം സ്ഥാനത്തും കുവൈത്ത് 147ാം സ്ഥാനത്തുമുണ്ട്.
ദോഹക്ക് പത്ത് സ്ഥാനം പിറകിൽ 168ാമതാണ് മസ്കത്ത്. സ൪വേ അനുസരിച്ച് അംഗോളയിലെ ലുആണ്ടയാണ് ലോകത്ത് ഏററവും ചെലവേറിയ നഗരം. ലുആണ്ട താരതമ്യേന ചെലവ് കുറഞ്ഞ നഗരമാണെങ്കിലും ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വിലക്കൂടുതലാണ് വിദേശികൾക്ക് നഗരം ചെലവേറിയതാക്കുന്നത്. സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിൽ ഈയിടെയുണ്ടായ സംഭവവികാസങ്ങൾ സൃഷ്ടിച്ച നാണയപ്പെരുപ്പം, വിനിമയ നിരക്കിലെ വ്യതിയാനം, വാടക വ൪ധന തുടങ്ങിയവ റാങ്കിങ്ങിനെ ബാധിച്ചിട്ടുണ്ടെന്ന് മെ൪കറിൻെറ മൊബിലിറ്റി പ്രാക്ടീസ് പാ൪ട്ണ൪ ആൻറ് ഗ്ളോബൽ ലീഡ൪ എഡ് ഹണ്ണിബാൾ അറിയിച്ചു.
വിദേശികളുടെ നിലവാരത്തിനനുസരിച്ചുള്ള താമസസൗകര്യം കണ്ടത്തെുന്നതിലെ വെല്ലുവിളിയാണ് വാടക വ൪ധനക്കിടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.