ഷാ൪ജ: അജ്മാൻ സ൪ക്കാറിൻറ വിഷൻ 2021 ഫോട്ടോഗ്രാഫി മൽസരത്തിൽ മലയാളിക്ക് രണ്ടാം സ്ഥാനം. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയും അബൂദബിയിലെ കമ്പനിയിലെ ഫോട്ടോഗ്രാഫറുമായ സിദ്ദിഖിനാണ് സമ്മാനം ലഭിച്ചത്.
10,000 ദി൪ഹവും പ്രശസ്തി പത്രവുമാണ് സമ്മാനം. ‘ഹരിത സമ്പദ്ഘടന’ എന്ന വിഷയത്തിലായിരുന്നു മൽസരം. അജ്മാൻ കടലും കെട്ടിടങ്ങളും ഉൾപ്പെടുന്ന കാഴ്ചയാണ് സിദ്ദിഖ് കാമറയിൽ പക൪ത്തിയത്.കടലോരത്തുള്ള ടവറിൽ കയറിയാണ് ചിത്രമെടുത്തത്. വലിയ കെട്ടിടങ്ങൾക്കിടയിലുള്ള ചെറിയ പള്ളിയുടെ മനോഹാരിതപോലും തെല്ലും പാഴാക്കാതെയാണ് സിദ്ദിഖിൻെറ ലെൻസിൽ പതിഞ്ഞിട്ടുള്ളത്.
കടലിലേക്ക് ഇറങ്ങാൻ നിൽക്കുന്നതുപോലുള്ള കെട്ടിടങ്ങളുടെ കാഴ്ചകളും ഇരമ്പി പായുന്ന വാഹനങ്ങളുടെ വെളിച്ചവും ചിത്രത്തിൽ വേറിട്ട് കിടക്കുന്നു. നാലര വ൪ഷമായി യു.എ.ഇയിൽ പ്രവ൪ത്തിക്കുന്ന സിദ്ദിഖിന് രണ്ട് വ൪ഷം മുമ്പ് ദുബൈയിൽ നടന്ന ഫോട്ടോഗ്രാഫി മൽസരത്തിലും മലേഷ്യയിലെ ഏഷ്യൻ ഫോട്ടോഗ്രാഫി മാഗസിൻ നടത്തിയ മൽസരത്തിലും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. യു.എ.ഇ മൽസരങ്ങളിൽ കെട്ടിടങ്ങളെയും റോഡിലെ തിരക്കിനെയും വിഷയമാക്കിയപ്പോൾ മലേഷ്യ മൽസരത്തിൽ പ്രകൃതിയെയാണ് വിഷയമായെടുത്തതെന്ന് സിദ്ദിഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.