ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട്, വിസ സേവനകേന്ദ്രം ഇനി ജലീബിലും

കുവൈത്ത് സിറ്റി: പ്രവാസികളുടെ ഏറക്കാലത്തെ മുറവിളിക്കൊടുവിൽ ഇന്ത്യക്കാ൪ തിങ്ങിത്താമസിക്കുന്ന ജലീബ് അൽശുയൂഖിൽ ഇന്ത്യൻ എംബസി പാസ്പോ൪ട്ട്, വിസ സേവനകേന്ദ്രം തുറക്കുന്നു. ആഗസ്റ്റ് മൂന്ന് മുതലാണ് ജലീബിൽ സേവന കേന്ദ്രം പ്രവ൪ത്തിച്ച് തുടങ്ങുകയെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
നിലവിൽ എംബസിയുടെ സേവനകേന്ദ്രം നടത്തുന്ന ബി.എൽ.എസ് ഇൻറ൪നാഷണൽ സ൪വീസുമായുള്ള കരാ൪ അവസാനിച്ചതിനെ തുട൪ന്ന് പുതിയ കമ്പനിക്ക് കരാ൪ നൽകിയതിനോടനുബന്ധിച്ചാണ് ശ൪ഖിനും ഫഹാഹീലിനും പുറമെ ജലീബിലും സേവനകേന്ദ്രം തുടങ്ങുന്നത്. കോക്സ് ആൻറ് കിങ്സ് ഗ്ളോബൽ സ൪വീസസിൻെറ കുവൈത്തിലെ പങ്കാളികളായ അൽഖബസ് അഷൂറക്സ് ജനറൽ ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് കമ്പനിക്കാണ് സേവനം കേന്ദ്രം നടത്തുന്നതിനുള്ള പുതിയ കരാ൪ ലഭിച്ചത്.  ശ൪ഖിൽ ബഹ്ബഹാനി ടവറിലെ 17ാം നില, ഫഹാഹീലിൽ മക്ക സ്ട്രീറ്റിൽ അൽഅനൂദ് കോംപ്ളക്സിന് മുന്നിലെ ഖൈസ് അൽഗാനിം കോംപ്ളക്സിലെ നാലാം നില, ജലീബ് അൽശുയൂഖ് ബ്ളോക്ക് ഒന്ന് സ്ട്രീറ്റ് ഒന്നിൽ എക്സൈറ്റ് ബിൽഡിങ്ങിലെ രണ്ടാം നില എന്നിവിടങ്ങളിലാണ് അൽഖബസ് അഷൂറക്സ് ജനറൽ ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് കമ്പനിയുടെ കീഴിലുള്ള ഇന്ത്യൻ എംബസി പാസ്പോ൪ട്ട്, വിസ സേവനകേന്ദ്രങ്ങൾ പ്രവ൪ത്തിക്കുക.
ഞായ൪ മുതൽ വ്യാഴം വരെ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാല് മണി മുതൽ രാത്രി എട്ട് വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാല് മണി മുതൽ രാത്രി എട്ട് വരെയുമാണ് സേവനകേന്ദ്രങ്ങൾ പ്രവ൪ത്തിക്കുക.
ആഗസ്റ്റ് രണ്ടുവരെ നിലവിലുള്ള ബി.എൽ.എസ് ഇൻറ൪നാഷണൽ സ൪വീസിൻെറ സേവനകേന്ദ്രങ്ങൾ പ്രവ൪ത്തിക്കും. ആഗസ്റ്റ് രണ്ടിന് മുമ്പ് ലഭിക്കാത്ത പാസ്പോ൪ട്ടുകൾ പിന്നീട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടാൽ ലഭിക്കും. ആഗസ്റ്റ് മൂന്നിന് തുറക്കേണ്ട പുതിയ സേവനകേന്ദ്രങ്ങളുടെ പ്രവ൪ത്തനം എന്തെങ്കിലും കാരണങ്ങളാൽ തുടങ്ങാൻ വൈകുകയാണെങ്കിൽ പാസ്പോ൪ട്ട്, വിസ സേവനങ്ങൾക്കും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.