പാലക്കാട്: അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴില്‍ വിവിധ പദ്ധതികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് 5.5 കോടി രൂപ അനുവദിച്ചു. പ്രീമെട്രിക് ഹോസ്റ്റലുകളുടെയും മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍െറയും നവീകരണത്തിനായി 4.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും 2006-07ല്‍ ആരംഭിച്ച് ഇനിയും പൂര്‍ത്തിയാകാതെ കിടക്കുന്ന ഷോളയൂര്‍, അഗളി (ബോയ്സ്), അഗളി (ഗേള്‍സ്) ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ പൂര്‍ത്തീകരണത്തിനുമായി ഒരു കോടി 44 ലക്ഷം രൂപയും അനുവദിച്ചു. ചിണ്ടക്കി, മുക്കാലി, കോട്ടത്തറ (ബോയ്സ്) ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ മുഴുവന്‍ ഹോസ്റ്റലുകളിലേക്കും രണ്ട് വീതം കമ്പ്യൂട്ടറുകളും 280 കട്ടിലുകള്‍, 110 മേശകള്‍, 40 അലമാരകള്‍ എന്നിവയും വിതരണം ചെയ്തു. ഷോളയൂര്‍ ഹോസ്റ്റലിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും ബയോഗ്യാസ് പ്ളാന്‍റിന്‍െറ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഷോളയൂരില്‍ ആണ്‍കുട്ടികള്‍ക്കുള്ള പുതിയ ഹോസ്റ്റലുകളുടെ നിര്‍മാണവും പുരോഗതിയിലാണ്. അട്ടപ്പാടിയില്‍ പുതിയ ഏഴ് ഹോസ്റ്റലുകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാറിന് പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹോസ്റ്റലുകളുടെ നവീകരണത്തിനുള്ള ഒന്നര കോടി രൂപയുടെ മറ്റൊരു പ്രപ്പോസല്‍ സര്‍ക്കാറിന്‍െറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.