മത്സ്യത്തൊഴിലാളികളെ കരുവാക്കി വള്ളിക്കുന്നില്‍ കടല്‍മണല്‍ കടത്ത്

വള്ളിക്കുന്ന്: മത്സ്യത്തൊഴിലാളികളെ കരുവാക്കി തീരദേശങ്ങളില്‍ വ്യാപക കടല്‍മണല്‍ കടത്ത്. രാത്രിയിലും പകലും അധികൃതരുടെ കണ്ണുവെട്ടിച്ചാണ് മണല്‍ മാഫിയ സംഘങ്ങള്‍ മണല്‍ കടത്തുന്നത്. കടലുണ്ടികടവ് പാലത്തിന് സമീപം അഴിമുഖപ്രദേശം, ആനങ്ങാടി ബീച്ച് എന്നിവിടങ്ങളില്‍നിന്നാണ് മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് മണല്‍ ശേഖരിക്കുന്നത്. ഇവ ചാക്കുകളിലാക്കി പാതയോരത്തും വീടുകള്‍ക്ക് മുന്‍വശത്തും സൂക്ഷിക്കും. വൈകുന്നേരമാണ് മണല്‍ മാഫിയ സംഘങ്ങള്‍ ഗുഡ്സ് ഓട്ടോകളുമായത്തെി മണല്‍ കയറ്റി ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നത്. ഓരോ ലോഡിനും വന്‍ തുകയാണ് ഈടാക്കുന്നത്. പുഴമണല്‍ ലഭിക്കാതായതോടെ വീടിന്‍െറ അറ്റകുറ്റ ജോലികള്‍, പുതിയ വീട് നിര്‍മിക്കുന്നവര്‍ വരെ കടല്‍ മണലാണ് ഉപയോഗിക്കുന്നത്. കടലുണ്ടി കടവ് പാലത്തിനു ചുവട്ടില്‍പോലും നിരവധി ലോഡ് മണലാണ് കൂട്ടിവെച്ചത്. പരപ്പനങ്ങാടി എസ്.ഐ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ നിരവധി മണല്‍ വാഹനങ്ങള്‍ പ്രദേശത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മണല്‍ വാരി ശേഖരിക്കുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തുച്ഛമായ തുകയാണ് മണല്‍മാഫിയ നല്‍കുന്നത്. സംഭവം റവന്യു വകുപ്പിന് അറിയാമെങ്കിലും നടപടിയില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.