ഡിവൈന്‍ കോളനിയിലേക്ക് പൈപ്പിടല്‍: നാട്ടുകാര്‍ കോടതിയിലേക്ക്

കൊച്ചി: ചിറ്റൂര്‍ പെ¤്രടാള്‍ പമ്പിന് സമീപത്തെ ഡിവൈന്‍ കോളനിയിലേക്ക് പുതിയ വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ നീക്കത്തിനെതിരെ വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ പ്രദേശവാസികള്‍ ഹൈകോടതിയെ സമീപിച്ചു. പഞ്ചായത്തിന്‍െറ അധീനതയിലുള്ള റോഡില്‍ അനുമതിയില്ലാതെ പ്രവൃത്തി നടത്തുന്നതിന് വാട്ടര്‍ അതോറിറ്റിക്കെതിരെ ചേരാനല്ലൂര്‍ പഞ്ചായത്തും രംഗത്തത്തെി. കേസില്‍ പഞ്ചായത്തും കക്ഷി ചേര്‍ന്നിട്ടുണ്ട്. നിലവില്‍ വാട്ടര്‍ കണക്ഷന്‍ ഉണ്ടായിരിക്കെ മൂന്ന് ഇഞ്ച് വ്യാസമുള്ള പൈപ് കോളനിയിലേക്ക് മാത്രമായി സ്ഥാപിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ നടപടിക്കെതിരെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു. ബുധനാഴ്ച പൊലീസ് സംരക്ഷണത്തില്‍ പ്രവൃത്തി തുടരാന്‍ വീണ്ടും വാട്ടര്‍ അതോറിറ്റി ശ്രമിച്ചെങ്കിലും പ്രതിഷേധത്തത്തെുടര്‍ന്ന് തിരിച്ചുപോകുകയായിരുന്നു. ചൊവ്വാഴ്ച നാട്ടുകാര്‍ സംഘടിച്ചത്തെിയാണ് പ്രവൃത്തി തടഞ്ഞത്. തുടര്‍ന്ന് പ്രശ്നത്തില്‍ പഞ്ചായത്ത് ഇടപെടുകയും റോഡ് വെട്ടിക്കീറിയുള്ള പ്രവൃത്തി നിര്‍ത്തിവെക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഡിവൈന്‍ കോളനിയിലെ 80 ഓളം വീടുകളിലേക്കാണ് പുതിയ കണക്ഷന്‍ നല്‍കുന്നത്. അതേസമയം കോളനിയില്‍ നിലവിലെ കണക്ഷന്‍ റദ്ദാക്കി പുതിയവ നല്‍കുന്നതിനോട് എതിര്‍പ്പില്ളെന്നും വ്യാസം കൂടിയ പൈപ്പ് ഉപയോഗിക്കാന്‍ അനുവദിക്കുകയില്ളെന്നും നാട്ടുകാര്‍ പറഞ്ഞു. കോളനിക്ക് പുറത്ത് പുതിയ പൈപ് സ്ഥാപിക്കാനും മറ്റും ഫണ്ടില്ളെന്ന് പറയുന്ന വാട്ടര്‍ അതോറിറ്റി ഇക്കാര്യത്തില്‍ അതീവ താല്‍പര്യമെടുക്കുന്നത് എന്തിനാണെന്നും നാട്ടുകാര്‍ ചോദിക്കുന്നു. എന്നാല്‍, വാട്ടര്‍ അതോറിറ്റി ജലവിതരണം നടത്തുന്ന സമയത്തിനുള്ളില്‍ എല്ലാ വീടുകളിലെയും ടാങ്കുകളിലേക്ക് വെള്ളമത്തെുന്നില്ളെന്ന് ഡിവൈന്‍ കോളനി നിവാസികള്‍ പറഞ്ഞു. ഇത് പരിഹരിക്കാനാണ് വ്യാസം കൂടിയ പൈപ്പിടുന്നതെന്നും പുഴയോരമായതിനാല്‍ കിണര്‍ നിര്‍മിച്ചാലും ഉപ്പുവെള്ളമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. അതേസമയം, വലിയ ടാങ്കുകള്‍ സ്ഥാപിച്ചത് കാരണമാണ് പമ്പ് ചെയ്യുന്ന സമയത്തിനുള്ളില്‍ എല്ലാ വീടുകളിലേക്കും വെള്ളമത്തൊതിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.