ഖമീസ് മുശൈത്: സെൻമോൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതിവിധി വന്നതോടെ ഇവരുടെ ജയിൽമോചനത്തിന് നയതന്ത്രതലത്തിലുള്ള ഇടപെടൽ അനിവാര്യമായി. 2008 മാ൪ച്ച് എട്ടിന് സൗദി സീ ഫുഡ്സിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട മൈലപ്രം വലിയ അയന്തി സ്വദേശി സെൻമോൻ ജോസഫിനെ പണം കവരാനായി വധിച്ച കേസിൽ നിലമ്പൂ൪ വഴിക്കടവ് സ്വദേശി സജിത് സേതുമാധവൻ എന്ന ഷാജി, കണ്ണൂ൪ ഇരിട്ടി സ്വദേശി അബ്ദുറസാഖ് എന്നീ പ്രതികൾക്ക് അബഹ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ ബ്ളഡ്മണി സ്വീകരിച്ച് മാപ്പ് നൽകിയതിനാൽ വധശിക്ഷയിൽ നിന്നൊഴിവായി. അതേസമയം ഇരുവരുടെയും പേരിൽ അവശേഷിച്ച പ്രോസിക്യൂഷൻ കേസ് തുട൪ന്നു. അതിലാണിപ്പോൾ ഇരുവരും കുറ്റവാളികളാണെന്നു കണ്ട് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കേസിൽ വിധി പ്രസ്താവിക്കുന്നതിനു മുമ്പ് പ്രതിഭാഗത്തിന് മുപ്പതു ദിവസത്തിനകം മേൽക്കോടതിയിൽ അപ്പീൽ നൽകാം. ഇക്കാര്യത്തിൽ എംബസി ഇടപെട്ട് മോചനശ്രമം നടന്നില്ളെങ്കിൽ പ്രതികൾ കഠിനതടവിന് ശിക്ഷിക്കപ്പെടാനിടയുണ്ട്.
കുറ്റപത്രം കൈപ്പറ്റിയ പ്രതികൾക്കു വേണ്ടി ബന്ധുക്കൾ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബന്ധപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ വയനാട് എം.പി ഷാനവാസിനെ വിഷയത്തിൽ ഇടപെടാൻ അധികാരപ്പെടുത്തിയതായി അറിയുന്നു.
ഷാനവാസ് അടുത്ത ദിവസം തന്നെ വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ സഹകരണ ത്തോടെ മേൽ കോടതിയിൽ അപ്പീൽ സമ൪പ്പിക്കുമെന്നാണ് അബഹയിലെ സാമൂഹികപ്രവ൪ത്തക൪ക്ക് ലഭിച്ച വിവരം.
മോഷണലക്ഷ്യത്തോടെ സെൻമോനെ വാഹനത്തിൽ വെച്ച് കുത്തി കൊലപ്പെടുത്തി മൃതദേഹം കാബിനിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നായിരുന്നു കേസ്. പ്രാഥമിക വിചാരണയിൽ ഖമീസ് കോടതി ഒന്നാം പ്രതി സജിത് സേതുമാധവന് വധശിക്ഷയും രണ്ടാം പ്രതി അബ്ദുറസാഖിന് 18 വ൪ഷം തടവും 3000 ചാട്ടവാ൪ അടിയും ആണ് വിധിച്ചത്. ആസൂത്രിത കുറ്റകൃത്യം എന്ന നിലയിൽ ഇരു പ്രതികളും വധശിക്ഷ അ൪ഹിക്കുന്നു എന്ന വാദത്തോടെ പ്രോസിക്യൂഷൻ അബഹ മേൽകോടതിയിൽ സമ൪പ്പിച്ച റിവിഷൻ ഹ൪ജിയിൽ വാദം നടക്കുന്നിതിനിടെ ദിയ സ്വീകരിച്ച് കുറ്റവാളികൾക്ക് മാപ്പ് നൽകാൻ സെൻമോൻെറ കുടുംബം തയാറായതോടെയാണ് ഷാജിയുടെയും അബ്ദുറസാഖിൻെറയും വധശിക്ഷയിൽ ഇളവു ലഭിച്ചത്.
എന്നാൽ ശരീഅത്ത് കോടതിയുടെ അന്തിമ വിധിക്ക് അനുസൃതമായി മാത്രമേ ഇരുവരുടെയും ജയിൽ മോചനം സാധ്യമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.