???? ??????????? ???? ????????? ??? ??????? ????? ????????????? ????? ????????? ??? ??? ??? ????????? ??? ????? ????????? ????? ??????? ????????????? ???????????? ??????????

ഇന്ത്യന്‍ വീട്ടുവേലക്കാരികളുടെ വിസ ഇന്നുമുതല്‍ -സൗദി തൊഴില്‍ മന്ത്രാലയം

റിയാദ്: ഇന്ത്യൻ വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസ വ്യാഴാഴ്ച മുതൽ അനുവദിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ വ൪ഷം ജനുവരിയിൽ ന്യൂഡൽഹിയിൽ ഒപ്പുവെച്ച ഇന്ത്യ-സൗദി ഗാ൪ഹിക തൊഴിൽ കരാറിന് തുട൪ച്ചയായാണ് റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിക്കുന്നതെന്ന് ഡെപ്യൂട്ടി തൊഴിൽ മന്ത്രി ഡോ. മുഫരിജ് അൽഹഖ്ബാനി പറഞ്ഞു.
ഇന്ത്യ-സൗദി സംയുക്ത ക൪മ സമിതിയുടെ നേതൃത്വത്തിലാണ് കരാറിലുൾപ്പെട്ട ഇരു കക്ഷികളുടേയും അവകാശങ്ങളും ബാധ്യതകൾ, റിക്രൂട്ട്മെൻറ് നടപടികൾ എന്നിവ സംബന്ധിച്ച് തീരുമാനമെടുത്തത്. ദേശീയ റിക്രൂട്ട്മെൻറ് കമീഷൻ മുഖേന കരാ൪ സംബന്ധിച്ച സ൪ക്കുല൪ എല്ലാ റിക്രൂട്ട്മെൻറ് ഓഫിസുകൾക്കും കമ്പനികൾക്കും അയച്ചിട്ടുണ്ടെന്നും കരാറിലെ നിബന്ധനകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. കരാ൪, റിക്രൂട്ട്മെൻറ്, അംഗീകാരമുള്ള സ്ഥാപനങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ മന്ത്രാലയത്തിൻെറ ‘മുസാനിദ്’ വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്ത്യൻ ഗാ൪ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സൗദിയിലെ ഗാ൪ഹിക തൊഴിൽ വിപണി കാത്തിരുന്ന ഗുണകരമായ ചുവടാണ്. തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശങ്ങൾ പാലിക്കുന്ന തരത്തിൽ വ്യവസ്ഥാപിതമായ റിക്രൂട്ട്മെൻറ് നടപടി വേണമെന്ന സമ്മ൪ദത്തിൻെറ ഫലം കൂടിയാണിത്. ഗാ൪ഹിക തൊഴിൽ റിക്രൂട്ടിങ് മേഖല ചിട്ടപ്പെടുത്തുന്നതിനായി പ്രയത്നിച്ച സൗദി വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ അധികൃത൪ എന്നിവരോട് മന്ത്രി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളുടേയും ആവശ്യങ്ങളും നി൪ദേശങ്ങൾക്കുമനുസരിച്ച് ഇത്തരമൊരു കരാ൪ പ്രയോഗികമാക്കുന്നതിനായി പ്രയത്നിച്ച ഇന്ത്യ-സൗദി സംഘത്തിൻെറ പ്രവ൪ത്തനങ്ങളെയും ഡോ. ഹഖ്ബാനി അഭിനന്ദിച്ചു.
ഒട്ടേറെ നിബന്ധനകളും ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളുന്നതാണ് കരാ൪. ഇരു കക്ഷികളുടേയും അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കുന്ന തരത്തിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ഗാ൪ഹിക തൊഴിൽ ചെയ്യുന്നതിനാവശ്യമായ സാഹചര്യം തൊഴിലാളിക്ക് ഒരുക്കി കൊടുക്കുക, റിക്രൂട്ട്മെൻറ് ചെലവ് നിയന്ത്രിക്കുക, കരാ൪ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമുള്ള ശിക്ഷാ നടപടികൾ, നിയമവിധേയമല്ലാത്ത സ്ഥാപനങ്ങളിലൂടെയുള്ള റിക്രൂട്ട്മെൻറും അതുവഴിയുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാൻ ആവശ്യമായ സംവിധാനം ഒരുക്കുക, കരാറുമായി ബന്ധപ്പെട്ട് ഇരു കക്ഷികൾക്കുമിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ സൗദി നിയമങ്ങൾക്ക് അനുസൃതമായി പരിഹരിക്കുന്നതിന് മുതി൪ന്ന ഉദ്യോഗസ്ഥരടങ്ങിയ ഇന്ത്യ-സൗദി സംയുക്ത ക൪മ സമിതി രൂപവത്കരിക്കുക തുടങ്ങിയ നിബന്ധനകൾ ഇതിലുൾപ്പെട്ടതാണ്.
തൊഴിലാളിയുടെ യോഗ്യത സംബന്ധിച്ചും വ്യക്തമായ നിബന്ധനകൾ കരാറിലുണ്ട്. നല്ല സ്വഭാവമുള്ളയാളായിരിക്കണം, പ്രശ്നക്കാരോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ ആകരുത്, വൈദ്യ പരിശോധന പൂ൪ത്തിയാക്കണം, സൗദിയിൽ ജോലി ചെയ്യുന്ന കാലയളവിൽ സൗദി നിയമങ്ങളും ക്രമങ്ങളും പാലിക്കണം തുടങ്ങിയവയാണിത്. അഞ്ചു വ൪ഷത്തേക്കാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറുണ്ടാക്കിയിരിക്കുന്നത്. തുട൪ന്ന് അതു സ്വാഭാവികമായി പുതുക്കുന്നതാണ്. ഗാ൪ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കൂടുതൽ വഴികളൊരുക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻെറ നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിക്കുന്നതെന്നും മന്ത്രി ഹഖ്ബാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.