മനാമ: ലേബ൪ മന്ത്രാലയം ഇന്ത്യൻ എംബസിയും ഐ.സി.ആ൪.എഫുമായി സഹകരിച്ച് സമ്മ൪ സീസണിലെ തൊഴിൽ നിരോധവുമായി ബന്ധപ്പെട്ട് സെമിനാ൪ സംഘടിപ്പിക്കുന്നു. ഈ മാസം 12ന് രാത്രി 8.45ന് ബഹ്റൈൻ കേരളീയ സമാജത്തിലാണ് 200ഓളം ഇന്ത്യൻ തൊഴിലാളികൾക്കായി സെമിനാ൪ സംഘടിപ്പിക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലേക്കുള്ള പരിഭാഷയുമുണ്ടാകും. ഭക്ഷണവും ഒരുക്കുമെന്ന് സംഘാടക൪ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഐ.സി.ആ൪.എഫ് ഭാരവാഹികളായ അരുൺ ഗോവിന്ദ് (36499739), സുധീ൪ (39461746) എന്നിവരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.