ദമ്മാം: വീടിന് തീപിടിച്ച് സ്വദേശി കുടുംബത്തിലെ ഒമ്പതു പേ൪ക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് റെഡ്ക്രസൻറ് വക്താവ് ഫഹദ് ഉസ്മാൻ അൽഗാംദി അറിയിച്ചു. കഴിഞ്ഞ ദിവസം അൽഅഹ്സയിലെ റാശിദിയ ജില്ലയിലാണ് അപകടമുണ്ടായത്. നാലു യൂനിറ്റ് അഗ്നി ശമന സേന എത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ റെഡ്ക്രസൻറ് സുഊദ് ബിൻ ജൽവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോകുമ്പോൾ വഴിയിൽ നിന്ന് തടസങ്ങൾ നീക്കാൻ പൊതുജനം ശ്രദ്ധിക്കണമെന്നും വാഹനങ്ങൾ നിരുത്തരവാദപരമായി നി൪ത്തിയിടരുതെന്നും ഗാംദി ആവശ്യപ്പെട്ടു. ഇത് രക്ഷാപ്രവ൪ത്തനത്തിന് തടസം നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.