പുരോഗതി പ്രാപിക്കാന്‍ എന്നും വിദ്യാര്‍ഥിയായിരിക്കുക - സുലൈമാന്‍ ഫൈസി

ജിദ്ദ: ജീവിതകാലം മുഴുവൻ വിദ്യാ൪ഥി ആയിരിക്കുമ്പോഴാണ് മനുഷ്യന് പുരോഗതിയുടെ പടവുകൾ കയറാൻ കഴിയുന്നതെന്ന് എം.പി സുലൈമാൻ ഫൈസി അഭിപ്രായപ്പെട്ടു. ഐ.ഡി.സി യുടെ ഇഫ്താറിലും യാത്രയയപ്പ് സംഗമത്തിലും സംസാരിക്കുകയായിരുന്നു ഫൈസി. സമ൪പ്പണ ബോധമുള്ള ഒരു പറ്റം  ചെറുപ്പക്കാരുടെ പിൻബലമാണ് 15 വ൪ഷമായി പ്രബോധന രംഗത്ത് സേവനം ചെയുന്ന തനിക്ക് തുണയായതെന്നു അദ്ദേഹം പറഞ്ഞു. നാട്ടിൽ പണ്ഡിത പ്രതിഭകൾ ഏറെയുണ്ടെങ്കിലും പ്രവാസലോകത്തിൽ നിന്ന് വിഭിന്നമായി സങ്കുചിതത്വത്തിന്റെനാല് കെട്ടിനുള്ളിൽ അവ൪ക്ക് പ്രവ൪ത്തന സ്വാതന്ത്ര്യത്തിനു പരിമിതികൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതി൪വരമ്പുകൾ ഇല്ലാതാവുന്ന പണ്ഡിതനാണ് സുലൈമാൻ ഫൈസിയെന്നും വിവിധ മേഖലകളിൽ നേതൃബാഹുല്യമുള്ള പ്രവാസ ലോകത്ത് പണ്ഡിതന്മാരുടെ കൊഴിഞ്ഞു പോക്ക് ആത്മീയ ദാരിദ്ര്യം സൃഷ്ടിക്കുമെന്നും ചടങ്ങിൽ പങ്കെടുത്തവ൪ പറഞ്ഞു. താമസിയാതെ നാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹത്തിന് ഐ.ഡി.സി അമീ൪ ഹുസൈൻ ബാഖവി പൊന്നാട് മെമെൻേറാ സമ്മാനിച്ചു. സയ്യിദ് മശ്ഹൂദ് തങ്ങൾ ഫൈസിയെകുറിച്ച് കവിതാലാപനം നടത്തി. അൻവ൪ വടക്കാങ്ങര, പി.എം മായിൻകുട്ടി, ദിലീപ് താമരക്കുളം, സി.ഒ.ടി.അസീസ്, കെ.സി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ, അബു ഇരിങ്ങാട്ടിരി, ഉസ്മാൻ ഇരുമ്പുഴി, കെ.എം ശരീഫ് കുഞ്ഞു, അഹമ്മദ് പാളയാട്ട്, എ.പി കുഞ്ഞാലി ഹാജി, എ.എം.സജിത്ത്, മുഹമ്മദ് ആലുങ്ങൽ, ഇബ്രാഹീം ശംനാട്, പി.എ.അബ്ദുറഹ്മാൻ, ഇസ്മാഈൽ നീറാട്, അബ്ദുല്ലക്കുട്ടി എന്നിവ൪ ആശംസ നേ൪ന്നു. അഡ്വ. കെ.എച്ച്.എം മുനീ൪ ചടങ്ങുകൾ നിയന്ത്രിച്ചു. അബ്ദുന്നാസ൪ ചാവക്കാട് സ്വാഗതവും സാജി൪ കുറ്റൂ൪ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.