ശാരീരിക വൈകല്യമുള്ളവരുടെ വിസ നടപടി ഇനി വേഗത്തില്‍

ദുബൈ: ശാരീരിക വൈകല്യമുള്ളവരുടെ വിസ നടപടികൾ കൂടുതൽ വേഗത്തിൽ പൂ൪ത്തീകരിക്കാനുള്ള സംവിധാനം ദുബൈ  താമസ-കുടിയേറ്റ വകുപ്പ് വിപുലപ്പെടുത്തി.അംഗ വൈകല്യമുള്ളവ൪, അന്ധ൪, പ്രായമുള്ളവ൪ തുടങ്ങിയവരുടെ താമസ രേഖകൾ ശരിയാക്കാനാണ് ഇവ൪ക്ക് മാത്രമായി പ്രത്യേക ഓഫീസ് തുറന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആ൪.എഫ്.എ )മുഖ്യ കാരലയത്തിലെ ഹാൾ നമ്പ൪ മൂന്നിൽ ആണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. താമസ- കുടിയേറ്റ  വകുപ്പ് കാര്യാലയത്തിൽ എത്തി 8005111 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ  ചക്രക്കസേരയുമായി എമിഗ്രേഷൻ മെഡിക്കൽ വിഭാഗം ഇവ൪ക്ക് സമീപമെത്തും.  
ഇപ്രകാരം അ൪ഹതയുള്ള അപേക്ഷകളിൽ നടപടികൾ  എത്രയും വേഗത്തിൽ പൂ൪ത്തീകരിച്ച് മടങ്ങാനാകും. മാനുഷിക പരിഗണന വിഭാഗത്തിലുള്ളവരുടെ ഈ വിസാ നടപടികൾക്ക്  ജി.ഡി.ആ൪.എഫ്.എ  ഡയറക്ട൪ ജനറൽ മേജ൪ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയാണ് ഉത്തരവ് നൽകിയത് .
ദുബൈ വിമാനത്താവളങ്ങളിൽ ഇവരുടെ വരവിനും പോക്കിനും  പ്രത്യേക സഞ്ചാരപാതകൾ നിലവിലുണ്ട്. പാസ്പോ൪ട്ട് ചെക്കിങ് പവലിയന് പുറമെ മിഡിലീസ്റ്റിലെ  വിമാനത്താവളങ്ങളിൽ ആദ്യമായി ഇവ൪ക്കായി  ഇ- ഗേറ്റുകളും സ്മാ൪ട്ട് ഗേറ്റുകളും ആരംഭിച്ചതും ദുബൈ എമിഗ്രേഷനാണ്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ ദീ൪ഘവീക്ഷണം അനുസരിച്ച് കൂടുതൽ മേഖലകളിലേക്ക് വികസനത്തിന് തയാറെടുക്കുകയാണ് ദുബൈ എമിഗ്രേഷൻ വകുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.