സഹയാത്രക്കാരന്‍െറ ബാഗേജ് മാറിയെടുത്ത മലയാളി യുവാവ് പുലിവാലില്‍

മനാമ: നാട്ടിൽ നിന്ന് വിമാനമിറങ്ങി ടാക്സിയിൽ റൂമിലേക്ക് തിരിച്ച മലയാളി യുവാവ് സഹയാത്രക്കാരൻെറ ബാഗേജ് മാറിയെടുത്ത് പുലിവാൽ പിടിച്ചു.
പെ൪ഫ്യൂം ഷോപ്പിൽ സെയിൽസ്മാനായ വയനാട് സ്വദേശി ഷാജിയാണ് കാറിൽ തന്നോടൊപ്പം സഞ്ചരിക്കുകയായിരുന്ന യാത്രക്കാരൻെറ ബാഗേജ് മാറിയെടുത്തത്. യുവാവിൻെറ ബാഗേജാവട്ടെ കൂടെ സഞ്ചരിച്ച യാത്രക്കാരൻെറ കൈയ്യിലും. രണ്ട് ബാഗേജിലും അവരവരുടെ വിലാസവും ഫോൺ നമ്പറുമില്ല. ശനിയാഴ്ച വൈകുന്നേരം എയ൪ ഇന്ത്യ എക്സ്പ്രസിലാണ് ഷാജി എയ൪പോ൪ട്ടിൽ ഇറങ്ങിയത്. സഹയാത്രക്കാരനെ എയ൪പോ൪ട്ടിൽ നിന്ന് പരിചയപ്പെട്ടാണ് ഒരുമിച്ച് ടാക്സി വിളിച്ചത്. ഷാജിക്ക് ഗുദൈബിയയിലാണ് ഇറങ്ങേണ്ടതെങ്കിൽ സഹയാത്രക്കാരന് മനാമയിലാണ് ഇറങ്ങേണ്ടത്. ആദ്യം ഇറങ്ങിയ ഷാജിയാണ് ബാഗേജ് മാറിയെടുത്തത്. റൂമിലെത്തിയ ശേഷമാണ് തൻെറ ബാഗേജല്ലെന്ന് മനസ്സിലായത്. രണ്ട് ബാഗേജിലും ഡ്രസും മറ്റുള്ളവ൪ക്ക് കൊടുക്കാനുള്ള സാധനങ്ങളും ഉൾപ്പെടെയുണ്ട്. എന്തെങ്കിലും തുമ്പുണ്ടാകുമെന്ന് കരുതി ഒരു ദിവസം കാത്തിരുന്നു. സഹയാത്രക്കാരൻെറ ബാഗേജിൽ ഹംസക്കോയ എന്ന് മാത്രമാണ് എഴുതിയിട്ടുള്ളത്. ഇന്ന് ഈ വാ൪ത്ത വായിച്ചെങ്കിലും സഹയാത്രക്കാരൻ വിളിക്കുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് ഷാജി (39974721).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.