വരുന്നു, മാള്‍ ഓഫ് ദി വേള്‍ഡ്

ദുബൈ: പരമ്പരാഗത ഷോപ്പിങ് മാൾ സങ്കൽപങ്ങൾ പൊളിച്ചെഴുതുന്ന ‘മാൾ ഓഫ് ദി വേൾഡ്’ പദ്ധതിക്ക് ദുബൈയിൽ തുടക്കമായി. ദുബൈ ശൈഖ് സായിദ് റോഡരികിൽ നി൪മിക്കുന്ന ലോകത്തെ ആദ്യ താപനില നിയന്ത്രിത നഗരം പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടക്കം കുറിച്ചു. 48 ദശലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള പദ്ധതിയിൽ ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ, ഏറ്റവും വലിയ ഇൻഡോ൪ തീം പാ൪ക്ക് എന്നിവയും ഉൾപ്പെടും. ആരോഗ്യ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ആശുപത്രികളടങ്ങുന്ന വെൽനസ് ഡിസ്ട്രിക്റ്റ്, കലാ- സാംസ്കാരിക പ്രവ൪ത്തനങ്ങൾക്കായുള്ള കേന്ദ്രങ്ങളടങ്ങുന്ന കൾചറൽ ഡിസ്ട്രിക്റ്റ് എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും. ദുബൈ ഹോൾഡിങിനാണ് പദ്ധതി നടത്തിപ്പിൻെറ ചുമതല.
80 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള ഷോപ്പിങ് മാളാണ് പദ്ധതിയുടെ പ്രത്യേകത. നീളമേറിയ തെരുവിൻെറ മാതൃകയിലായിരിക്കും ഇത് നി൪മിക്കുക. ഏഴ് കിലോമീറ്റ൪ നീളമുള്ള തെരുവിൻെറ ഇരുവശവും റീട്ടെയിൽ ഒൗട്ലറ്റുകളുണ്ടാകും. താപനില നിയന്ത്രിക്കാൻ വേനൽക്കാലത്ത് തെരുവ് ചില്ല് കൂട് കൊണ്ട് മൂടും. തണുപ്പുകാലത്ത് തുറന്നിടും. ഫലത്തിൽ വ൪ഷം മുഴുവനും സുഖകരമായ അന്തരീക്ഷത്തിൽ ഷോപ്പിങ് അനുഭവം ലഭ്യമാകും.
100 ഹോട്ടലുകൾ പുതുതായി നി൪മിക്കുന്നതിലൂടെ 20,000 മുറികളുടെ വ൪ധനയുണ്ടാകും. ഷോപ്പിങ് മാളിന് സമീപം തന്നെ ടൂറിസ്റ്റുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനാൽ കാറോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കാതെ ഷോപ്പിങിനിറങ്ങാൻ സാധിക്കും. മാളിൽ 50,000 കാറുകൾക്ക് പാ൪ക്കിങ് സൗകര്യമുണ്ടാകും. വ൪ഷം മുഴുവനും വിനോദസഞ്ചാരികളെ ദുബൈയിലേക്ക് ആക൪ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂ൪ത്തിയാകുമ്പോൾ പ്രതിവ൪ഷം 180 ദശലക്ഷം വിനോദസഞ്ചാരികൾ ‘മാൾ ഓഫ് ദി വേൾഡി’ലത്തെുമെന്നാണ് അധികൃത൪ കണക്കുകൂട്ടുന്നത്.
ദുബൈയെ മേഖലയിലെ പ്രമുഖ ടൂറിസം, സാംസ്കാരിക, സാമ്പത്തിക കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കുന്നതിൻെറ ഭാഗമായാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. യു.എ.ഇ സമ്പദ്വ്യവസ്ഥയെ താങ്ങിനി൪ത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസമാണ്.
വ൪ധിച്ചുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിനനുസരിച്ച് ദുബൈയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ചൂടുകാലത്ത് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ട്. താപനില നിയന്ത്രിക്കുന്ന സംവിധാനം ഏ൪പ്പെടുത്തുന്നതിലൂടെ എല്ലാ സീസണിലും ടൂറിസ്റ്റുകൾക്ക് ദുബൈയിലത്തൊനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈ കൾചറൽ ഡിസ്ട്രിക്റ്റ് സാംസ്കാരിക പരിപാടികളുടെ കേന്ദ്രമാകും. ലോകോത്തര കലാകാരന്മാ൪ ഇവിടെ പരിപാടി അവതരിപ്പിക്കാനത്തെും. ലണ്ടനിലെ വെസ്റ്റ് എൻഡ്, ന്യൂയോ൪ക്കിലെ ബ്രോഡ്വേ എന്നിവയുടെ മാതൃകയിൽ നി൪മിക്കുന്ന തിയറ്റ൪ ഡിസ്ട്രിക്റ്റ് വ്യത്യസ്തമായ കലാപരിപാടികൾക്ക് വേദിയാകും. ബാഴ്സലോണയിലെ റാംബ്ളാസ് തെരുവിൻെറ മാതൃകയിൽ നി൪മിക്കുന്ന സെലിബ്രേഷൻ വോക്ക് കൾചറൽ ഡിസ്ട്രിക്റ്റിനെ മാളുമായി ബന്ധിപ്പിക്കും. ആയിരങ്ങളെ ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാൾ, വിവാഹ ഹാൾ തുടങ്ങിയവയും കൾചറൽ ഡിസ്ട്രിക്റ്റിൽ വിഭാവനം ചെയ്യുന്നു. മൂന്ന് ദശലക്ഷം ചതുരശ്രയടി വിസ്തീ൪ണമുള്ള വെൽനസ് ഡിസ്ട്രിക്റ്റിൽ ആധുനിക വൈദ്യ ചികിത്സ ലഭ്യമാകും. നൂതന ശസ്ത്രക്രിയകൾ, സൗന്ദര്യ വ൪ധക ചികിത്സ തുടങ്ങിയവക്കുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടാകും.
ടൂറിസ്റ്റുകളുടെ ആവശ്യങ്ങളെക്കുറിച്ച് നടത്തിയ വ൪ഷങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് ദുബൈ ഹോൾഡിങ് ചെയ൪മാൻ മുഹമ്മദ് അബ്ദുല്ല അൽ ഗ൪ഗാവി പറഞ്ഞു. ഘട്ടംഘട്ടമായാണ് പദ്ധതി പൂ൪ത്തീകരിക്കുകയെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫീസ൪ അഹ്മദ് ബിൻ ബയാത് അറിയിച്ചു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മലിനീകരണം കുറച്ച് പരിസ്ഥിതി സൗഹൃദമായായിരിക്കും നി൪മാണ പ്രവ൪ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.