അബൂദബി: മിഡിലീസ്റ്റിലെ രാജ്യങ്ങളിൽ നിന്ന് സ്കൂൾ പഠനവും ഉപരിപഠനവും ലക്ഷ്യമാക്കി അമേരിക്കയിലേക്കും ഫ്രാൻസിലേക്കും ബ്രിട്ടനിലേക്കും പോകുന്നത് കുറയുന്നു. ജി.സി.സിയിലെ വിദ്യാഭ്യാസത്തിൻെറ തലസ്ഥാനമായി യു.എ.ഇ മാറിയതോടെയാണ് ഉപരി പഠനത്തിനായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുന്നത്.
മിഡിലീസ്റ്റിലെ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാ൪ഥികളിൽ നല്ളൊരു ശതമാനവും ദുബൈയെയും അബൂദബിയെയും ആശ്രയിക്കുന്നതാണ് പുതിയ കാഴ്ചയെന്ന് ഈ മേഖലകളിൽ പ്രവ൪ത്തിക്കുന്നവ൪ പറയുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനും ഉന്നത പഠനത്തിനുമായി യു.എ.ഇയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.
ആൽപെൻ കാപ്പിറ്റൽ പുറത്തു വിട്ട റിപ്പോ൪ട്ട് പ്രകാരം ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലകളിലൊന്ന് യു.എ.ഇയിലേതാണ്. ജനസംഖ്യാ വ൪ധനവും എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാകുന്നതുമാണ് യു.എ.ഇയെ മിഡിലീസ്റ്റിലെ വിദ്യാഭ്യാസ തലസ്ഥാനമാക്കി മാറ്റുന്നത്. യു.എ.ഇയിൽ വിദ്യാഭ്യാസ മേഖല വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. സ്വദേശികളും പ്രവാസികളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നതെന്നും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്ര സഭ ഏജൻസിയായ യുനെസ്കോ പുറത്തുവിട്ട റിപ്പോ൪ട്ട് പ്രകാരവും മിഡിലീസ്റ്റ് മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.
നേരത്തേ കൂടുതൽ പേരും അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളെയാണ് ഉന്നത പഠനത്തിനായി ആശ്രയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അമേരിക്കയും ഫ്രാൻസും കഴിഞ്ഞാൽ ദുബൈ ആണ് കൂടുതൽ പേരും ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നതെന്നും യുനെസ്കോ പഠനത്തിൽ വ്യക്തമാക്കുന്നു. മനുഷ്യ വിഭവ ശേഷി വ൪ധിപ്പിക്കുന്നതിൻെറ ഭാഗമായി യു.എ.ഇയും സൗദിയും മൊത്തം ചെലവിൻെറ 20 ശതമാനത്തിലധികം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുന്നതായും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. ഇതോടൊപ്പം സാങ്കേതിക വിദ്യാഭ്യാസ മേഖല കൂടുതൽ ആക൪ഷണീയമാകുന്നുമുണ്ട്.
ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മേഖല യു.എ.ഇയിലേത് ആണെന്ന് ആൽപെൻ കാപ്പിറ്റൽ റിപ്പോ൪ട്ടിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവ൪ത്തിക്കുന്ന നൂറിലധികം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും 433 ഇൻറ൪നാഷനൽ സ്കൂളുകളും രാജ്യത്തുണ്ട്. അറബ് മേഖലയിൽ നിലനിൽക്കുന്ന കലുഷിത സാഹചര്യം കാരണം കൂടുതൽ കുടുംബങ്ങൾ യു.എ.ഇയിലേക്ക് കുടിയേറാൻ സാധ്യതയുണ്ട്. 2020ഓടെ ദുബൈയിലെയും അബൂദബിയിലെയും ഒരുമിച്ച് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം ഏഴ് ലക്ഷമാകും. യു.എ.ഇയും ഖത്തറുമാണ് ജി.സി.സിയിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത്.
എളുപ്പത്തിലുള്ള വിസ നടപടിക്രമങ്ങളും അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സിലബസിൻെറയും സാന്നിധ്യവുമാണ് ഇരു രാജ്യങ്ങളിലേക്കും കൂടുതൽ പേരെ ആക൪ഷിക്കാൻ കാരണമെന്നും ആൽപെൻ കാപ്പിറ്റൽ റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.