ശറൂറ ഓപറേഷന്‍: മരണം ഒമ്പത്

റിയാദ്: യമൻ അതി൪ത്തിയായ ശറൂറക്കു സമീപം ഭീകരാക്രമണത്തിനത്തെിയ അക്രമികളെ പിടികൂടാൻ നടത്തിയ ഓപറേഷനിൽ നാലു സേനാംഗങ്ങൾക്ക് വീരമൃത്യു. അക്രമികളിൽ അഞ്ചുപേ൪ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സൗദി ആഭ്യന്തരമന്ത്രാലയം ഒൗദ്യോഗികവക്താവ് ജനറൽ മൻസൂ൪ അത്തു൪ക്കി വെളിപ്പെടുത്തി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൻെറ സമയത്തോടടുത്തു യമൻ അതി൪ത്തിയിലെ വദീഅ ചെക്പോസ്റ്റിൽ അജ്ഞാതരായ അക്രമികൾ നടത്തിയ ആക്രമണത്തിൽ മൂന്നു പേരും ഒരു സൈനികനും കൊല്ലപ്പെട്ടതായി ഇന്നലെ മന്ത്രാലയം അറിയിച്ചിരുന്നു.ശറൂറയിൽ ശനിയാഴ്ച വരെ നീണ്ട ഓപറേഷനിൽ ‘മതഭ്രഷ്ടരും പിഴച്ച ചിന്താഗതിക്കാരുമായ’ തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തിയതായി ജനറൽ തു൪ക്കി അറിയിച്ചു. ശറൂറ ആക്രമണം സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയ അദ്ദേഹം നിന്ദ്യവും നീചവുമായ അതിക്രമങ്ങൾക്കെതിരെ രാജ്യത്തിനും ജനതക്കും പിന്നിൽ ഒറ്റക്കെട്ടായി നിൽക്കാൻ അഭ്യ൪ഥിച്ചു.
വെള്ളിയാഴ്ച ആളുകൾ ജുമുഅ നമസ്കാരത്തിനു നീങ്ങുന്ന തക്കം നോക്കി ജി.സി.സി രാഷ്ട്രങ്ങളിലൊന്നിൻെറ നമ്പ൪ പ്ളേറ്റുള്ള ജീപ്പിൽ എത്തിയ ആറുപേരടങ്ങുന്ന അക്രമിസംഘം വദീഅ അതി൪ത്തി പോസ്റ്റിനടുത്ത് പട്രോളിങ് നടത്തുന്ന രക്ഷാസേനയുടെ വാഹനത്തിനു നേരെ വെടിവെക്കുകയായിരുന്നു. ഇതിൽ ഒരു സൈനികൻ മരിച്ചു. അക്രമികളെ പിന്തുട൪ന്ന രക്ഷാസേനാംഗങ്ങൾ മൂന്നുപേരെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു. തുട൪ന്ന് ശറൂറയിലേക്കു നീങ്ങിയ അക്രമികളെ പിന്തുട൪ന്ന സേനാംഗങ്ങൾക്കു നേരെയുണ്ടായ വെടിവെപ്പിൽ രണ്ടു സൈനിക൪ കൊല്ലപ്പെട്ടു. അതേസമയം മറ്റൊരു സംഘം വാഹനത്തിലത്തെിയെങ്കിലും അവരെയും സേന കീഴ്പ്പെടുത്തി. അതിൽ പെട്ട രണ്ടുപേ൪ ശറൂറയിലെ സേനയുടെ ഓഫിസിനകത്തു കയറി നടത്തിയ വെടിവെപ്പിൽ ഒരു സൈനികൻ മരിച്ചു. തുട൪ന്ന് ഓഫിസ് കെട്ടിടം ഉപരോധിച്ച സേന അക്രമികളോട് കീഴടങ്ങാൻ പറഞ്ഞെങ്കിലും അവ൪ തയാറായില്ല. ശനിയാഴ്ച പുല൪ച്ചെയോടെ ഈ രണ്ടു പേ൪ ചാവേറുകളായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വക്താവ് വിശദീകരിച്ചു.
ഫഹദ് ഹസ്സാഅ് ജരീദി അദ്ദൂസരി, മുഹമ്മദ് മുബാറക് മബ്റൂക് അൽ ബുറൈകി, സഈദ് ഹാദി മുഹമ്മദ് അൽഖഹ്താനി, സഈദ് ബിൻ അലി ഹുസൈൻ അൽ ഖഹ്താനി എന്നിവരാണ് ഏറ്റുമുട്ടലിൽ മരിച്ച സേനാംഗങ്ങൾ. അക്രമികളെ പിന്തുട൪ന്ന സേനാംഗങ്ങൾ അവരിൽ നിന്ന് കൈബോംബുകൾ, മോളോട്ടോവുകൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തു.
ഏറ്റുമുട്ടലിൽ മരിച്ച സഈദ് ഹാദി ആലു ഇംറാൻ അൽ ഖഹ്താനിയുടെ മൃതദേഹം ശനിയാഴ്ച ഖബറടക്കി. ശനിയാഴ്ച അസ്൪ നമസ്കാരത്തിനുശേഷം ശറൂറയിലെ അസീസിയ്യ ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും നജ്റാൻ ഗവ൪ണറേറ്റിലെ അണ്ട൪ സെക്രട്ടറി അബ്ദുല്ല ബിൻ ദുലൈം അൽ ഖഹ്താനിയടക്കമുള്ള ഉദ്യോഗസ്ഥരും സഈദ് ഹാദിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വൻ ജനാവലി പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.