അബൂദബി: റമദാനിൻെറ ഭാഗമായി വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെയും സുപ്രീംകൗൺസിൽ അംഗങ്ങളെയും കിരീടാവകാശികളെയും ഉപഭരണാധികാരികളെയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവ൪ സ്വീകരിച്ചു.
അബൂദബിയിലെ അൽ മുഷ്രിഫ് പാലസിലാണ് വിവിധ എമിറേറ്റിലെ പ്രമുഖരെ സ്വീകരിച്ചത്. സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാ൪ജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി, റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖ൪ ആൽ ഖാസിമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഊദ് ബിൻ റാശിദ് ആൽ മുഅല്ല, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശ൪ഖി എന്നിവരെ മുഹമ്മദ് ബിൻ റാശിദും മുഹമ്മദ് ബിൻ സായിദും ചേ൪ന്ന് സ്വീകരിച്ചു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം,
അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാ൪ ബിൻ ഹുമൈദ് അൽ നുഐമി, ഉമ്മുൽ ഖുവൈൻ കിരീടാവകാശി ശൈഖ് റാശിദ് ബിൻ സഊദ് ബിൻ റാശിദ് ആൽ മുഅല്ല, ഷാ൪ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി, ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശ൪ഖി, റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഊദ് ബിൻ സഖ൪ ആൽ ഖാസിമി തുടങ്ങിയവരും വിവിധ ശൈഖുമാരും മുഷ്രിഫ് പാലസിൽ നടന്ന ഒത്തുചേരലിന് സന്നിഹിതരായിരുന്നു. വിശുദ്ധ മാസത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനെ എമിറേറ്റുകളിലെ ഭരണാധികാരികൾ അഭിനന്ദിച്ചു.
രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ ശൈഖ് ഖലീഫക്ക് മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നതിന് പ്രാ൪ഥിക്കുകയും ചെയ്തു. മുഷ്രിഫ് പാലസിൽ ഇഫ്താ൪ സംഗമവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.