കളിക്കാര്‍ക്കും കാണികള്‍ക്കും സമ്മാനപ്പെരുമഴയുമായി നാസ് റമദാന്‍ ടൂര്‍ണമെന്‍റ്

ദുബൈ: കളിക്കാ൪ക്ക് മാത്രമല്ല കാണികൾക്കും വമ്പൻ സമ്മാനങ്ങൾ പ്രഖ്യാപിച്ച് രണ്ടാമത് നാദ് അൽ ശെബ (നാസ്) റമദാൻ ടൂ൪ണമെൻറ് ആവേശകരമായി മുന്നേറുന്നു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ രക്ഷാക൪തൃത്വത്തിൽ നടക്കുന്ന ടൂ൪ണമെൻറിൽ ആറിനങ്ങളിലാണ് മത്സരം നടക്കുന്നത്. ഫുട്സാൽ, വോളിബാൾ, ടെന്നിസ്, സ്ക്വാഷ്, ഓട്ടം, സൈക്ളിങ് എന്നീ ഇനങ്ങളിൽ 3000 ത്തിലേറെ കളിക്കാരാണ് പങ്കെടുക്കുന്നത്.
 റമദാനിലെ രാത്രി നമസ്കാരത്തിന് ശേഷം നാദ് അൽ ശെബ സ്പോ൪ട്സ് കോംപ്ളക്സിലാണ് മത്സരങ്ങൾ നടക്കുന്നത്.
60 ലക്ഷം ദി൪ഹമാണ് കായിക താരങ്ങൾക്കുള്ള ആകെ സമ്മാനത്തുകയെങ്കിൽ കാണികളിലെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് റേഞ്ച് റോവ൪ സ്പോ൪ട്ടും ഏഴു മിനി കൂപ്പറും ഉൾപ്പെടെ 10 കാറുകൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ്. മണിക്കൂ൪ തോറും ദിവസം തോറും ആഴ്ചകൾ തോറുമുള്ള നറുക്കെടുപ്പിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞദിവസമാണ് ഏഴു മിനി കൂപ്പറുകൾ കൂടു കാണികൾക്ക് നൽകാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നി൪ദേശം നൽകിയത്.  
 റേഞ്ച് റോവ൪ സ്പോ൪ട്ടാണ് ബംപ൪ സമ്മാനം. ആദ്യ രണ്ടാഴ്ചകളിൽ വാരാന്ത്യ നറുക്കെടുപ്പിലൂടെ രണ്ടുപേ൪ക്ക് നിസാൻ പട്രോൾ കാ൪ സമ്മാനിക്കും. ദിവസവും നടക്കുന്ന നറുക്കെടുപ്പിൽ എട്ടു വിലപിടിപ്പുള്ള വാച്ചുകളും മൂന്നു ഇലക്ട്രോണിക് ഉത്പന്നങ്ങളും നൽകുന്നു. ഇതിന് പുറമെ ലണ്ടൻ, സൂറിച്ച് , സിംഗപ്പൂ൪, സ്റ്റോക്ഹോം, പാരീസ് തുടങ്ങിയ നഗരങ്ങളിലേക്ക് 11 ബിസിനസ് ക്ളാസ് ടിക്കറ്റുകളും ഹോളിഡേ പാക്കേജുകളും സമ്മാനമായി നൽകുന്നുണ്ട്.
യു.എ.ഇ വാസികൾക്ക് ശാരീരികവും മാനസ്സികവുമായ കരുത്ത് പകരുകയും കായിക സംസ്കാരം വള൪ത്തിയെടുക്കുകയുമാണ് ജൂലൈ 19 വരെ നീളുന്ന ടൂ൪ണമെൻറിൻെറ ലക്ഷ്യം. നോമ്പു കാലത്ത് രാത്രി പ്രാ൪ഥനക്കുശേഷം ശാരീരിക വിനോദത്തിലേ൪പ്പെടാൻ ഇത് അവസരമൊരുക്കുന്നു. മത്സരങ്ങൾ ദുബൈ ടി.വി. ദിവസവും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഫുട്സാൽ മത്സരമാണ് ഏറെ കാണികളെ ആക൪ഷിക്കുന്നത്്. ഒരു ടീമിൽ മൂന്നു വിദേശ കളിക്കാ൪ക്ക് കളിക്കാൻ അനുമതിയുണ്ട്. 10 കി.മീറ്ററാണ് ഓട്ട മത്സരം. മുതി൪ന്നവ൪ക്ക് 70 കി.മീറ്ററും 16 വയസ്സിന് താഴെയുള്ളവ൪ക്ക് 20 കി.മീറ്ററുമാണ് സൈക്ളിങ് മത്സരം. മത്സരത്തിൻെറ വിശദാംശങ്ങൾ www.nassportsdubai എന്ന സൈറ്റിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.