ആര്‍.ടി.ഒ ഓഫിസിലേക്ക് മോട്ടോര്‍തൊഴിലാളി മാര്‍ച്ച്

ആലപ്പുഴ: ആലപ്പുഴ ആര്‍.ടി.ഒ ഓഫിസിലേക്ക് മോട്ടോര്‍തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സി.ഐ.ടി.യു, ബി.എം.എസ്, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി സംഘടനകള്‍ ചേര്‍ന്ന സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.പി. ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ബാബുജോര്‍ജ്, ഡി. പ്രേംചന്ദ്, ജി. പുഷ്പരാജന്‍, പി.ബി. പുരുഷോത്തമന്‍, എം.എം. ഷെരീഫ്, കെ.ജി. ജയലാല്‍ എന്നിവര്‍ സംസാരിച്ചു. ഇ.എം.എസ് സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പി.എം. സുശീലന്‍, എസ്. വിനയചന്ദ്രന്‍, കെ.കെ. അശോകന്‍, ശ്രീകുമാര്‍ തത്തംപള്ളി, എ.ആര്‍. ജോയി, സി. ഗോപന്‍, ഷെരീഫ്, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭനം നടത്തും. ചേര്‍ത്തലയില്‍ നടന്ന ജോയന്‍റ് ആര്‍.ടി.ഒ ഓഫിസ് മാര്‍ച്ച് എ.ഐ.ടി.യു.സി ജില്ലാ ജോയന്‍റ് സെക്രട്ടറി ഡി.പി. മധു ഉദ്ഘാടനം ചെയ്തു. കെ.വി. ഉദയഭാനു അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ബി. ഹര്‍ഷകുമാര്‍, അഡ്വ. കെ.ജി. സണ്ണി, എന്‍. വേണുഗോപാല്‍, പി.ഡി. രമേശന്‍, പി. വിശ്വനാഥപിള്ള, കെ.ജി. ശശിധരന്‍, അസീസ് പായിക്കാട്ട് എന്നിവര്‍ സംസാരിച്ചു. കായംകുളം ജോയന്‍റ് ആര്‍.ടി.ഒ ഓഫിസ് മാര്‍ച്ച് സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി. ഗാനകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.വി. ലാല്‍ അധ്യക്ഷത വഹിച്ചു. സി. ഗോപകുമാര്‍, അഡ്വ. എ. അജികുമാര്‍, എ. നസിം, തുണ്ടത്തില്‍ ഹരി എന്നിവര്‍ സംസാരിച്ചു. ചെങ്ങന്നൂരില്‍ നടന്ന സമരം ബി.എം.എസ് ജില്ലാ പ്രസിഡന്‍റ് സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മാവേലിക്കരയിലെ സമരം അഡ്വ. കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എസ്. ജയകുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.