മരുന്നില്ലാതെ മെഡിക്കല്‍ കോളജ്

കോഴിക്കോട്: മഴക്കാലത്തോടൊപ്പം പനിക്കാലവും തുടങ്ങി. പനിയുടെ വ്യാപനം തുടങ്ങിയിട്ടില്ലെങ്കിലും ആശുപത്രികളിൽ സാധാരണയിൽ കൂടുതൽ പനിക്കാ൪ എത്തുന്നുണ്ട്. ജലദോഷപ്പനിയാണ് കൂടുതലെന്ന് മെഡിക്കൽ കോളജ് അധികൃത൪ പറഞ്ഞു. ജില്ലയിൽ സ൪ക്കാ൪ ആശുപത്രികളിലെ ഒ.പികളിൽ തിങ്കളാഴ്ച 1430 പേ൪ പനിക്ക് ചികിത്സതേടി. 54 പേ൪ അഡ്മിറ്റായി. ഏഴുപേ൪ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ അന്യസംസ്ഥാനക്കാരുടെ ഇടയിൽ മലേറിയ വ്യാപകമാകുന്നതായി അധികൃത൪ അറിയിച്ചു. ഇതുവരെ 78 മലേറിയ കേസുകൾ ഉണ്ടായതിൽ 70ഉം അന്യസംസ്ഥാനക്കാരിലാണ്. ബീച്ച് ആശുപത്രി കേന്ദ്രമാക്കി മൊബൈൽ പനി ക്ളിനിക് ആരംഭിച്ചു. പനിവാ൪ഡും ഒ.പിയും തുടങ്ങി. എന്നാൽ, മെഡിക്കൽ കോളജിൽ ഇവ തുടങ്ങിയിട്ടില്ല. പനി വ്യാപകമായാൽ വാ൪ഡും ഒ.പിയും തുടങ്ങുമെന്നും ജീവനക്കാ൪ പറഞ്ഞു. പനി കൂടിവരുമ്പോഴും മരുന്നുകളില്ലാതെ മെഡിക്കൽ കോളജ് ഫാ൪മസി കിതക്കുകയാണ്. മെഡിക്കൽ കോളജ് പോലുള്ള ആശുപത്രിയിൽ എല്ലാക്കാലവും അവശ്യം വേണ്ട മരുന്നുകളൊന്നും തന്നെ കോഴിക്കോട്ടില്ല. പനിക്കാലമായതോടെ ആൻറിബയോട്ടിക്സും വേദന സംഹാരികളും ജലദോഷപ്പനിക്കുള്ള ഗുളികകളും ധാരാളം ആവശ്യമുണ്ട്. എന്നാൽ ഇവയൊന്നും തന്നെ ആശുപത്രിയിലില്ല. എലിപ്പനി ബാധിത൪ക്ക് വേണ്ട ഡോക്സിസൈക്ളിൻ 100എം.ജി, ആൻറിബയോട്ടിക് ക്യാപ്സൂൾ, ജലദോഷപ്പനിക്ക് നൽകുന്ന സെൻട്രിസൈൻ 10എം.ജി, ലെവോസിട്രിസൈൻ 5എം.ജി, ഫെനിറമൈൻ മാലേറ്റ് 25എം.ജി (അവിൽ) എന്നിവ തീരെ സ്റ്റോക്കില്ല. പനിക്കാലത്ത് ശരീരവേദനയും മറ്റും സാധാരണമാണ്. എന്നാൽ, വേദന സംഹാരി ഗുളികകളായ ഇബുപ്രൊഫിൻ 400എം.ജി, മെഫനാമിക് ആസിഡ് 500എം.ജി എന്നിവയും ഛ൪ദിക്ക് നൽകുന്ന ഡോംപെറിഡോൺ 10എം.ജി, മെറ്റോക്ളോപ്രമൈഡ് 10 എം.ജി ഒൺഡാൻസെട്രോൺ 4എം.ജി എന്നീ ഗുളികകളും മെഡിക്കൽ കോളജ് ഫാ൪മസിയിൽ ചോദിച്ചാൽ കിട്ടില്ല. കൂടാതെ, നീര് കുറയാൻ നൽകുന്ന ഫ്രൂസെമൈഡ് 40എം.ജി, ഹൈഡ്രോ ക്ളോറോതിയാസൈഡ് 25എം.ജി, സ്പൈറാനോലാക്റ്റോൺ 25 എം.ജി, 50 എം.ജി ഗുളികകൾ അത്യാഹിത വിഭാഗം ഫാ൪മസിയിൽ പോലും ലഭ്യമല്ല. വൃക്കരോഗികൾക്ക് അത്യാവശ്യമായ ഗുളികകളാണിത്. അതുപോലെ വിറ്റാമിൻ ബി.കോംപ്ളക്സ്, ഫോളിക് ആസിഡ് 5എം.ജി തുടങ്ങിയ വിറ്റാമിൻ ഗുളികകൾ കാലങ്ങളായി ഇല്ലാതായിട്ട്. ഏതു മരുന്നിനൊപ്പവും അസിഡിറ്റി ഉണ്ടാകാതിരിക്കാൻ എല്ലാ രോഗികൾക്കും ഡോക്ട൪മാ൪ നി൪ദേശിക്കുന്ന പാൻേറാപ്രസോൾ 40എം.ജി റാബിപ്രസോൾ 20എം.ജി ഗുളികകളും ഒമിപ്രസോൾ ക്യാപ്സ്യൂളും ലഭിക്കണമെങ്കിൽ പോലും തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കണം. ഇതുകൂടാതെ ഏറ്റവും ചെറിയ മുറിവിന് മുതൽ തലച്ചോറിലുണ്ടാകുന്ന വൻ പഴുപ്പുകൾ വരെ ഉണക്കാൻ വിവിധ ഡോസുകളിൽ ഉപയോഗിക്കുന്ന വിവിധതരം ആൻറിബയോട്ടിക് ഗുളികകളും ഇഞ്ചക്ഷനുകളുമൊന്നും ആശുപത്രിയിലില്ല. ആംപിസിലിൻ 250എം.ജി, സെഫിക്സിം, അമോക്സിസിലിൻ പൊട്ടാസ്യം ക്ളാവുകനേറ്റ് 625ജി തുടങ്ങിയ ആൻറി ബയോട്ടിക്കുകളും ആശുപത്രിയിലില്ല. മരുന്ന് ക്ഷാമത്തെക്കുറിച്ച് മന്ത്രിതലത്തിൽ നൽകിയ പരാതിയിൽ രണ്ടു കോടി രൂപ അഞ്ചു മെഡിക്കൽകോളജിലേക്കുമായി മരുന്നുവാങ്ങാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ രണ്ടു കോടിയുടെ മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാത്രം വേണ്ടിവരും. നാലു ലക്ഷം രൂപയുടെ മരുന്നുകൾ മെഡിക്കൽ കോളജുകളിൽ ദിവസങ്ങൾക്കുള്ളിൽ തീ൪ന്നുപോകും. നിലവിൽ ഇടക്ക് ചില മരുന്നുകൾ വരാറുണ്ട്. അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവക്കെല്ലാം പരിഗണന നൽകി ബാക്കിയുണ്ടെങ്കിൽ മാത്രമേ മറ്റു വാ൪ഡുകളിലേക്ക് ലഭിക്കൂ. ഇടക്കിടെ മരുന്നെത്തുന്നുണ്ടെങ്കിലും ചുരുക്കം വാ൪ഡിന് മാത്രമേ ഇതുകൊണ്ട് സുഗമമായി പ്രവ൪ത്തിക്കാനാവൂ. അതാണ് 45 വാ൪ഡുകളിലേക്ക് വീതിച്ചുനൽകുന്നത്. അതിനാൽ ഒരു ദിവസം കൊണ്ടുതന്നെ മരുന്നുകൾ തീരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.