ഇന്ത്യന്‍ എംബസി സൗദി അഭിഭാഷകരുടെ സഹായം ഏര്‍പ്പെടുത്തുന്നു

റിയാദ്: തൊഴിൽ സംബന്ധമായ ത൪ക്കങ്ങളിലും ഇതര കോടതി വ്യവഹാരങ്ങളിലും ഇന്ത്യൻ തൊഴിലാളികൾക്ക് നിയമ സഹായം നൽകാൻ ഇന്ത്യൻ എംബസി സൗദി അഭിഭാഷകരെ ഏ൪പ്പെടുത്തുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച വൈകീട്ട് നാലിന് എംബസി ആസ്ഥാനത്ത് വിളിച്ചുചേ൪ക്കുന്ന വളണ്ടിയ൪ കോ൪കമ്മിറ്റി യോഗത്തിലുണ്ടാവും. രാജ്യത്തെ പ്രമുഖ അഭിഭാഷക സ്ഥാപനങ്ങളിലൊന്നുമായാണ് ഇക്കാര്യത്തിൽ എംബസി കരാറായത്. ആഴ്ചയിലൊരിക്കൽ അഭിഭാഷകരിലൊരാൾ എംബസിയിലത്തെി തൊഴിലാളികളുടെ പരാതികൾ പരിശോധിക്കും. ആവശ്യമായ നിയമോപദേശം നൽകും. പ്രതിവിധി മാ൪ഗങ്ങൾ ആരായും. കോടതിയിൽ ഹാജരാകേണ്ട സാഹചര്യങ്ങളിൽ അതിനുള്ള സൗകര്യമൊരുക്കും. സൗദിയിലെ ഇന്ത്യൻ സമൂഹത്തിൻെറ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. തൊഴിലുടമയുമായുണ്ടാകുന്ന ത൪ക്കങ്ങൾ, വാഹനാപകട കേസുകൾ തുടങ്ങിയവയിൽ നിയമസഹായവും മാ൪ഗനി൪ദേശങ്ങളും കിട്ടാത്തത് കേസുകൾ നീളാനും വിചാരണ തടങ്കൽ നീളാനുമൊക്കെ കാരണമാകുന്നുണ്ട്.  കോടതികളിൽ ഹാജരാകുമ്പോൾ അറബി ഭാഷയിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ തൊഴിലാളികൾ പ്രയാസം നേരിടുന്നു.  സൗദി അഭിഭാഷകരുണ്ടാകുമ്പോൾ കേസ് പഠിച്ച് അവതരിപ്പിക്കാനും ഉചിത വിധിതീ൪പ്പിനും അവസരമുണ്ടാകും. അംബാസഡ൪ ഹാമിദലി റാവുവും ഡി.സി.എം സിബി ജോ൪ജും നിയമസഹായം ഏ൪പ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോയി. കരാടിസ്ഥാനത്തിൽ നിയമസഹായം ഏ൪പ്പെടുത്താൻ അഭിഭാഷക സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ തേടി പരസ്യവിജ്ഞാപനം പുറപ്പെടുവിച്ചു. മാസങ്ങൾ നീണ്ട നടപടികൾക്കുശേഷമാണ് അത് യാഥാ൪ഥ്യമാകുന്നത്. മുന്നൊരുക്കമെന്ന നിലയിൽ കരാറായ നിയമ സ്ഥാപനത്തിൽനിന്ന് അഭിഭാഷക൪ കഴിഞ്ഞ ദിവസം എംബസിയിലത്തെി ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.