മനാമ: അത്യുഷ്ണം കാരണം ഇത്തവണത്തെ റമദാനും വിശ്വാസികൾക്ക് പരീക്ഷണമാവും. ഉയ൪ന്ന ചൂടോട് കൂടിയുള്ള ദൈ൪ഘ്യമേറിയ പകലുകളാണ് വിശപ്പും ദാഹവും സഹിച്ച് വ്രതമെടുക്കുന്നവ൪ക്ക് കടുപ്പമാവുക.
ഓഫീസ് ജോലികളിലേ൪പ്പെടുന്ന നോമ്പുകാ൪ക്ക് കാര്യമായ പ്രയാസമുണ്ടാവുകയില്ളെങ്കിലും പുറത്ത് തൊഴിലെടുക്കുന്നവ൪ക്കും തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്കും കടുത്ത പരീക്ഷണമായിരിക്കും. സമ്മ൪ സീസണായതിനാൽ പ്രവാസികളിൽ പലരും നാട്ടിലേക്ക് തിരിക്കുന്നതിൻെറ തിരക്കിലാണ്്.
സ്വദേശി കുടുംബങ്ങളിൽ സാമ്പത്തിക സുസ്ഥിതിയുള്ളവ൪ വിദേശരാജ്യങ്ങൾ സന്ദ൪ശിക്കുകയും ചൂടിൽ നിന്ന് രക്ഷ തേടുകയും ചെയ്യുന്നു. മലേഷ്യ, സിംഗപ്പൂ൪, തായ്ലൻറ്, തു൪ക്കി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് അധികവും വിനോദ സഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നത്.
റമദാനിൽ പൊടിക്കാറ്റിനും കടുത്ത ചൂടിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേകിച്ചും റമദാൻ പകുതിക്ക് ശേഷം ചൂട് വ൪ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുമിഡിറ്റി, പൊടിക്കാറ്റ്, അത്യുഷ്ണം എന്നിവ റമദാൻ പകലുകളെ കടുത്തതാക്കി മാറ്റുമെന്നാണ് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ മാസത്തെ സാധാരണ ചൂട് 38 ഡിഗ്രിയും കുറഞ്ഞ ചൂട് 30.4 ഡിഗ്രിയുമായിരിക്കാനാണ് സാധ്യത. കഴിഞ്ഞ വ൪ഷം ജൂലൈ മാസത്തെ ഏറ്റവും കൂടിയ ചൂട് 47.4 ഡിഗ്രിയായിരുന്നു. ഏറ്റവും കൂടിയ ഹുമിഡിറ്റി 80 ശതമാനവും സാധാരണ ഗതിയിൽ 40 ശതമാനവും ആയിരിക്കും. കഴിഞ്ഞ ദിവസം 41 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ വടക്കൻ കാറ്റ് അടിക്കുന്നതിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതിനിടെ, റമദാൻ ദിനരാത്രങ്ങളെ സജീവമാക്കുന്നതിന് ജനങ്ങൾക്ക് ഉദ്ബോധനങ്ങളും ക്ളാസുകൾ നൽകുന്നതിനായി 200 ഓളം പ്രസംഗകരെ തെരഞ്ഞെടുത്തതായി സുന്നീ വഖ്ഫ് ഡയറക്ടറേറ്റ് വ്യക്തമാക്കി. നന്മയുടെയും പുണ്യത്തിൻെറയും റമദാനെ അതിൻെറ ചൈതന്യത്തോടെ ഏറ്റുവാങ്ങുന്നതിന് ഉദ്ബോധക൪ പ്രേരിപ്പിക്കും. രാജ്യത്തെ വിവിധ പള്ളികളിലെ ഖത്തീബുമാരും ഇമാമുമാരും വിശ്വാസികൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള ഉദ്ബോധനങ്ങളും ക്ളാസുകളും നൽകാൻ ശ്രദ്ധിക്കും.
പരസ്പരം സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് റമദാൻ കാരണമായിത്തീരേണ്ടതുണ്ടെന്ന് സുന്നീ വഖ്ഫ് കൗൺസിൽ ചെയ൪മാൻ ശൈഖ് സൽമാൻ ബിൻ ഈസ ആൽഖലീഫ വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ പ്രസംഗങ്ങളും ക്ളാസുകളും നൽകുന്നതിന് 200 പണ്ഡിതരെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. റമദാനിൽ പള്ളികൾക്ക് സമീപം നോമ്പ് തുറക്കും മറ്റുമായി ടെൻറുകൾ സ്ഥാപിക്കുന്നതിന് മുമ്പ് ഒൗഖാഫിൻെറ അനുവാദത്തോടെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അംഗീകാരം വാങ്ങിയിരിക്കണമെന്നും അദ്ദേഹം ഉണ൪ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.