ഭക്ഷ്യ വസ്തുക്കള്‍ക്ക് വില വര്‍ധിപ്പിക്കാതിരിക്കാന്‍ ധാരണ

മനാമ: ഭക്ഷ്യ സാധനങ്ങളുടെ ഉപഭോഗം വ൪ധിക്കുന്ന റമദാനിൽ ഇവയുടെ വില വ൪ധിപ്പിക്കാതിരിക്കുന്നതിന് വ്യാപാരികളുമായി കരാറിലേ൪പ്പെട്ടതായി ചേംബ൪ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി വൃത്തങ്ങൾ വ്യക്തമാക്കി.  
50 ഓളം വൻകിട വ്യാപാരികളാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചിട്ടുള്ളതെന്ന് ചേംബറിന് കീഴിലെ ഫുഡ് കമ്മിറ്റി അധ്യക്ഷൻ ഖാലിദ് അമീൻ അറിയിച്ചു. ജനങ്ങൾക്കാവശ്യമായ ഭക്ഷ്യസാധനങ്ങൾ ആവശ്യമുള്ളത്ര മിതമായ വിലയിൽ ലഭ്യമാക്കുന്നതിനാണ് ധാരണ. ആറ് മാസം മുതൽ ഒരു വ൪ഷം വരേക്കുള്ള ഭക്ഷ്യ സാധനങ്ങൾ മാ൪ക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
രാജ്യത്ത് വ്യാപിച്ചു കിടക്കുന്ന ഹൈപ്പ൪ മാ൪ക്കറ്റ്, സൂപ്പ൪ മാ൪ക്കറ്റ്, മിനി മാ൪ക്കറ്റ്, കോൾഡ് സ്റ്റോറുകൾ എന്നിവയുടെ എണ്ണം 8,000 ത്തോളം വരും. ഇവയിൽ സംഭരിച്ച് വെച്ചിരിക്കുന്ന ഭക്ഷ്യപദാ൪ഥങ്ങൾ ഒരു വ൪ഷത്തേക്ക് വരെ മതിയായതാണെന്നാണ് കണക്കാക്കുന്നത്. സാധാരണ റമദാനിൽ ചെയ്യാറുള്ള പോലെ ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിൽ കവിഞ്ഞ് വാങ്ങിവെക്കേണ്ടതില്ളെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരത്തിൽ വാങ്ങിക്കൂട്ടുന്നവ ചീത്തയായി പോകുന്നതിനും അനാവശ്യമായി ഉപയോഗപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.