‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ പ്രദര്‍ശനത്തിന് തുടക്കമായി

മനാമ: ബഹ്റൈനി ഫോട്ടോഗ്രാഫ൪ അബ്ദുല്ല മുഹമ്മദ് അൽഖാനിൻെറ കേരളത്തെക്കുറിച്ച ഫോട്ടോ പ്രദ൪ശനത്തിന് ബഹ്റൈൻ നാഷനൽ മ്യൂസിയത്തിന് സമീപത്തെ ആ൪ട്ട് സെൻററിൽ തുടക്കമായി. ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന പേരിട്ട പ്രദ൪ശനത്തിൽ കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് കാമറയിൽ ഒപ്പിയെടുത്ത 60ഓളം ഫോട്ടോകളാണ് പ്രദ൪ശിപ്പിച്ചിരിക്കുന്നത്. കേരളത്തിൻെറ പ്രകൃതി ഭംഗിയും പാരമ്പര്യവും മത സൗഹാ൪ദവും പ്രകടമാക്കുന്നതാണ് ഫോട്ടോകൾ. കായലും കെട്ടുവള്ളവും ചീനവലയും കുട്ടനാട്ടിലെ നെൽവയലുകളും കളയും ഞാറും പറിക്കുന്ന തൊഴിലാളികളും ചുണ്ടൻ വള്ളങ്ങളുമെല്ലാം മലയാളിക്ക് ഗൃഹാതുരത്വമുണ൪ത്തുന്ന ചിത്രങ്ങളാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളും നീ൪ച്ചാലുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം പ്രകൃതിയുടെ മനോഹാരിത വരച്ചുകാട്ടുന്നു. തിരുവനന്തപുരം പാളയം പള്ളിയും തൊട്ടടുത്ത ശ്രീ ശക്തി വിനായക ക്ഷേത്രവും ച൪ച്ചും ഒരുമിച്ചുള്ള ഫോട്ടോ മത സൗഹാ൪ദത്തിൻെറ പ്രതീകമായി വിലയിരുത്താം.
കോടികളുടെ സ്വ൪ണ നിക്ഷേപമുണ്ടെന്ന് കണ്ടത്തെിയതിനെ തുട൪ന്ന് പ്രശസ്തമായ ശ്രീ പത്മനാഭ ക്ഷേത്രവും അബ്ദുല്ല അൽഖാൻെറ കാമറയിൽ പതിഞ്ഞു. മരം വലിക്കുന്ന ആനയും അരിച്ചാക്ക് ചുമക്കുന്ന കാള വണ്ടിയും കേരളത്തിൻെറ തെരുവിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച അപൂ൪വം ചിത്രങ്ങളിൽപെടുന്നു. കായലിലും കുളത്തിലും മൊട്ടിട്ടു നിൽക്കുന്ന താമരപ്പൂക്കളും കയ൪ പിരിക്കുന്ന വൃദ്ധയും കൂട്ടത്തിലുണ്ട്. അദ്ദേഹത്തിൻെറ കേരള സന്ദ൪ശന വേളയിൽ എടുത്തതാണ് ചിത്രങ്ങൾ. സാംസ്കാരിക മന്ത്രി ശൈഖ മയി ബിൻത് മുഹമ്മദ് ആൽഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പ്രദ൪ശനം രാവിലെ ഒമ്പതിന് തുടങ്ങി വൈകീട്ട് ഏഴിന് സമാപിക്കും വിധമാണ് സജ്ജീകരിച്ചത്.  ജൂലൈ ആറിന് സമാപിക്കും. പ്രവേശം സൗജന്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.