അവന്യൂസ് കൊലപാതകം: മുഖ്യപ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ അവന്യൂസ് കൊലപാതക സംഭവത്തിൽ പ്രതികളായ നാലു പേ൪ക്ക് കീഴ് കോടതി വിധിച്ച വധശിക്ഷയിൽ അപ്പീൽ കോടതി മാറ്റംവരുത്തി.  
കേസിലെ മുഖ്യപ്രതിയുടെ വധശിക്ഷ ശരിവെച്ച അപ്പീൽ കോടതി മറ്റു മൂന്നുപേരുടേത് ജീവപര്യന്തം തടവുശിക്ഷയാക്കി മാറ്റി. കഴിഞ്ഞവ൪ഷം ഡിസംബ൪ 21ന് വൈകീട്ടാണ് രാജ്യത്തെ പ്രമുഖ ഷോപ്പിങ്, വിനോദ കേന്ദ്രമായ അവന്യൂസിൽ 26കാരനായ ദന്ത ഡോക്ട൪ കൊല്ലപ്പെട്ടത്. കുവൈത്തി വനിതയുടെയും ലബനാൻകാരൻെറയും മകനായ ജാബി൪ സാമി൪ യൂസുഫ് ആണ് കത്തിക്കുത്തേറ്റ് മരിച്ചത്.
കേസിൽ  പ്രതികളാണെന്ന് തെളിഞ്ഞതിനെ തുട൪ന്ന്  രണ്ടു ഇറാഖികൾക്കും ഒരു സൗദി പൗരനും മറ്റൊരു ബിദൂനിക്കുമാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നത് . കാ൪ പാ൪ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡോക്ടറും കുടംബവും പ്രതികളായ നാലു പേരും തമ്മിലുണ്ടായ ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കാ൪ പാ൪ക്കുചെയ്യുമ്പോൾ ഡോക്ടറുമായി വാഗ്വാദത്തിലേ൪പ്പെട്ട നാലംഗ സംഘം പിന്നാലെയത്തെി അവന്യൂസിനകത്തുവെച്ച് നിരവധി പേ൪ നോക്കിനിൽക്കെ ഡോക്ടറെ കുത്തുകയായിരുന്നു. ഏറെ നേരം ചോരവാ൪ന്ന് കിടന്നശേഷംആശുപത്രിയിലത്തെിച്ചെങ്കിലും അന്നുതന്നെ ഡോക്ട൪ മരിച്ചിരുന്നു.
പ്രധാന പ്രതിയെ പിറ്റേന്നും ബാക്കി മൂന്നു പേരെ അടുത്ത ദിവസങ്ങളിലുമായി പൊലീസ് പിടികൂടുകയായിരുന്നു. ശിക്ഷയിൽ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് നാലു പ്രതികളും നൽകിയ പരാതി പരിഗണിച്ച അപ്പീൽ കോടതി ഇന്നലെയാണ് മാറ്റംവരുത്തിക്കൊണ്ടുള്ള പുതിയ വിധി പ്രസ്താവം നടത്തിയത്. കീഴ്ക്കോടതിയുടെ വധശിക്ഷതന്നെ അപ്പീൽ കോടതിയും ശരിവെച്ചതോടെ പ്രധാന പ്രതിക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കുകയെന്ന പ്രതീക്ഷ ബാക്കിയുണ്ട്.
അപ്പീൽ കോടതിയുടെ വിധിതന്നെയാണ് സുപ്രീംകോടതിയും ശരിവെക്കുന്നതെങ്കിൽ അമീ൪ ഒപ്പുവെക്കുന്നതോടെ പ്രധാന പ്രതിയുടെ വധശിക്ഷ നടപ്പാക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.