വിദേശകാര്യ മന്ത്രി ഇറാഖിലെ യു.എന്‍ പ്രത്യേക പ്രതിനിധിയുമായി കൂടിക്കാഴ്ച്ച നടത്തി

മനാമ: വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫ ഇറാഖിലെ യു.എൻ പ്രത്യേക പ്രതിനിധി നികോളാ മ്ളാദിനോവുമായി കൂടിക്കാഴ്ച്ച നടത്തുകയും നിലവിലെ ഇറാഖിൻെറ അവസ്ഥയെക്കുറിച്ച് ച൪ച്ച നടത്തുകയും ചെയ്തു. ജിദ്ദയിൽ ചേരുന്ന ഒ.ഐ.സി രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൻെറ ഭാഗമായി ഇവിടെ എത്തിയതായിരുന്നു അദ്ദേഹം.
ഇറാഖിൽ തുട൪ന്നു കൊണ്ടിരിക്കുന്ന കലുഷമായ അവസ്ഥ പരിഹരിക്കുന്നതിനും സമാധാനവും സ്വസ്ഥതയും സാധ്യമാക്കുന്നതിനുമുള്ള മാ൪ഗങ്ങളെക്കുറിച്ച് ആരായുകയും യു.എന്നിൻെറ ദൗത്യം ഇക്കാര്യത്തിൽ സുപ്രധാനമാണെന്ന് വിലയിരുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇറാഖിലെ ബഹ്റൈഹൻ എംബസി അടക്കുകയും നയതന്ത്ര പ്രതിനിധികൾ രാജ്യത്തേക്ക് തിരിച്ചത്തെുകയും ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.