ഒമാനിലേക്ക് വീട്ടുജോലിക്കാരികളെ അയക്കുന്നത് നേപ്പാള്‍ നിര്‍ത്തിവെച്ചു

മസ്കത്ത്: ഒമാനിലേക്ക് വീട്ടുജോലിക്കായി വനിതകളെ അയക്കുന്നത് നേപ്പാൾ താൽക്കാലികമായി നി൪ത്തിവെച്ചു.
വീട്ടുജോലിക്കായി എത്തുന്ന നേപ്പാളി സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നിയമനവുമായി ബന്ധപ്പെട്ട് നേപ്പാളിൽ നടക്കുന്ന അനധികൃത പ്രവണതകൾ അവസാനിപ്പിക്കാനുമാണ് നടപടിയെന്ന് മസകത്തിലെ നേപ്പാൾ എംബസി വ്യക്തമാക്കി. ഒമാനിലേക്ക് പോകുന്ന വീട്ടുജോലിക്കാരികളുടെ പ്രശ്നം പഠിക്കാൻ നേപ്പാൾ മന്ത്രാലയം സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി മുന്നോട്ടുവെക്കുന്ന മാനദണ്ഡമനുസരിച്ചായിരിക്കും ഇനി നിയമനം. 2012ൽ 30 വയസിൽ താഴെയുള്ള യുവതികളെ വീട്ടുജോലിക്കായി അയക്കുന്നത് നേപ്പാൾ നിരോധിച്ചിരുന്നു.
നാഷനൽ സെൻറ൪ ഫോ൪ സ്റ്റാറ്റിസ്റ്റിക്സ് ആൻറ് ഇൻഫ൪മേഷൻെറ കണക്കുകൾ പ്രകാരം 12,976 നേപ്പാളികളാണ് ഒമാനിൽ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നത്. ഇക്കൊല്ലം ഏപ്രിലിലെ കണക്കാണിത്. ഇതിൽ 9,292 പുരുഷൻമാരും 3,682 സ്ത്രീകളുമാണ്.
നേപ്പാളിന് പുറത്ത് ജോലിക്ക് ശ്രമിക്കുന്ന വനിതകൾക്ക് 21 ദിവസത്തെ നി൪ബന്ധിത പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട്. നേപ്പാളിലെ സ്വകാര്യ സ്ഥാപനങ്ങളാണ് ഈ പരിശീലനം നടപ്പാക്കുന്നത്. പരിശീലനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയം ഈ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവ൪ത്തിക്കുന്നുണ്ടെന്ന് നേപ്പാൾ എംബസിയിലെ മുതി൪ന്ന ഉദ്യോഗസ്ഥ൪ ദേവ് ദൂത് ദകൽ പറഞ്ഞു.
ലേബ൪ പെ൪മിറ്റ് അനുവദിക്കുന്നത് തൽക്കാലം നി൪ത്തിവെച്ചിട്ടുണ്ട്. ഇനി എന്ന് പുനരാരംഭിക്കുമെന്ന് ഇപ്പോൾ ഉറപ്പുപറയാൻ സാധിക്കില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഒമാനിൽ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരികളെ ഈ നിയന്ത്രണം ബാധിക്കില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.