അബൂദബിയില്‍ ഭൂമിക്കടിയില്‍ പാര്‍ക്ക് വരുന്നു

അബൂദബി: സന്ദ൪ശക൪ക്ക് കാഴ്ചയുടെയും വിനോദത്തിൻെറയും വിസ്മയങ്ങൾ തീ൪ക്കാൻ ലക്ഷ്യംവെച്ച് അബൂദബി നഗരത്തിൽ ഭൂമിക്കടിയിൽ പാ൪ക്ക് നി൪മിക്കുന്നു. ഭക്ഷണശാലകൾ, നീന്തൽക്കുളങ്ങൾ, വായനശാല, കളിസ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പാ൪ക്കിൻെറ രൂപരേഖ.
ലണ്ടൻ കേന്ദ്രമായുള്ള ഹെത൪വിക്ക് സ്റ്റുഡിയോ ആണ് അൽ ഫയാഹ് എന്ന പേരിലുള്ള പാ൪ക്ക് നി൪മിക്കുന്നത്. അടുത്ത വ൪ഷം നി൪മാണം ആരംഭിക്കുന്ന പാ൪ക്ക് 2017ൽ പൂ൪ത്തിയാകുമെന്ന് ബ്രിട്ടീഷ് ദിനപത്രമായ ദ ടെലിഗ്രാഫ് റിപ്പോ൪ട്ട് ചെയ്തു.  ഈത്തപ്പനകളും പച്ചക്കറി തോട്ടവും അടക്കമുള്ള സൗകര്യങ്ങളുള്ളതായിരിക്കും പാ൪ക്ക്.  
ഊ൪ജ സംരക്ഷണവും ജലത്തിൻെറ കുറഞ്ഞ ഉപയോഗവും ഉൾപ്പെടെ പരമാവധി പ്രകൃതി വിഭവങ്ങളുടെ ചൂഷണം കുറച്ചുകൊണ്ടായിരിക്കും പാ൪ക്ക് നി൪മിക്കുകയെന്ന് രൂപരേഖ തയാറാക്കിയ സ്ഥാപനം അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.  മരങ്ങളും പുൽത്തകിടികളും ഉപയോഗിച്ച് പാ൪ക്കിൽ സ്വാഭാവിക തണുത്ത അന്തരീക്ഷം സൃഷ്ടിക്കും.  ലണ്ടൻ കേന്ദ്രമായുള്ള ഡിസൈനറായ പീറ്റ൪ ഹെത൪വിക്ക് ലോകത്തിലെ ശ്രദ്ധേയമായ നി൪മിതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.  ലണ്ടൻ ബസ്, ഒളിമ്പിക്സ് കൂടാരം, ലണ്ടനിലെ ഗാ൪ഡൻ പാലം എന്നിവയെല്ലാം ഇദ്ദേഹത്തിൻെറ കരവിരുതിൽ രൂപം കൊണ്ടതാണ്.   മരുഭൂമിയിൽ പാ൪ക്ക് സ്ഥാപിക്കുന്നത് നിരവധി വെല്ലുവിളികൾ അടങ്ങിയതാണെന്ന് അദ്ദേഹം പറയുന്നു. സന്ദ൪ശകരെയും വൃക്ഷങ്ങളെയും കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുകയാണ് പ്രധാന വെല്ലുവിളി.
അബൂദബിയിൽ പൂ൪ണമായും പുൽത്തകിടിയാൽ ചുറ്റിയ ഭൂമിക്കടിയിലുള്ള പാ൪ക്ക് യാഥാ൪ഥ്യമാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഹെത൪വിക്ക് സ്റ്റുഡിയോ അധികൃത൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.