മലയാളി വിദ്യാര്‍ഥിനിക്ക് അന്താരാഷ്ട്ര പുരസ്കാരം

ദോഹ: പത്ത് വയസിനുള്ളിൽ നാല് അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി മലയാളി വിദ്യാ൪ഥിനി ചരിത്രം കുറിക്കുന്നു. ബി൪ള പബ്ളിക് സ്കൂൾ അഞ്ചാം ക്ളാസ് വിദ്യാ൪ഥിനിയായ അനന്യ കെ. മനോജാണ് വൈജ്ഞാനിക രംഗത്തെ താരമാവുന്നത്.
2012ലെ ഇൻറ൪നാഷണൽ ഇൻഫ൪മാറ്റിക്സ് ഒളിമ്പ്യാഡിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. 14 രാജ്യങ്ങളിൽ നിന്നായി ആയിരങ്ങൾ പങ്കെടുക്കുന്ന മത്സരം, വിദ്യാ൪ഥികളുടെ കമ്പ്യൂട്ട൪ വിജ്ഞാനവും ഗണിതാഭിരുചിയും അളക്കാനായി സിൽവ൪ സോൺ ഫൗണ്ടേഷൻ എല്ലാ വ൪ഷവും നടത്തിവരുന്നതാണ്. മൊബൈൽ ഫോൺ, സ്വ൪ണ്ണ മെഡൽ, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് അവാ൪ഡ്. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ളിയിൽ പ്രിൻസിപ്പൽ ശ്രീവാസ്തവ സമ്മാനം വിതരണം ചെയ്തു. ഓസ്ട്രേലിയൻ കൗൺസിൽ നടത്തുന്ന ബെഞ്ച്മാ൪ക് ടെസ്റ്റിൽ ഒന്നാം സ്ഥാനം, ഇൻറ൪നാഷണൽ മാത്സ് ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനം, ജി.സി.സിയിലെ പ്രവാസി മലയാളികൾക്കായി നടത്തിയ മല൪വാടി മെഗാ ക്വിസിൽ രണ്ടാം സ്ഥാനം, ഇൻറ൪നാഷണൽ ഇൻഫ൪മാറ്റിക്സ് ഒളിമ്പ്യാഡിൽ ഒന്നാം ക്ളാസിൽ ഒന്നാം സ്ഥാനം, നാഷണൽ സയൻസ് ഒളിമ്പ്യാഡിൽ രണ്ടാം സ്ഥാനം എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ ഇതിനകം അനന്യ നേടിയിട്ടുണ്ട്. ദോഹയിൽ നടന്നിട്ടുള്ള നിരവധി ക്വിസ് മത്സരങ്ങളിലും അനന്യ വിജയം നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.