റിയാലിറ്റി ഷോകള്‍ മാപ്പിളപ്പാട്ടിന്‍െറ ചീത്തപ്പേര് മാറ്റി

ദോഹ: മാപ്പിളപ്പാട്ടിന് ഇടക്കാലത്തുണ്ടായ ചീത്തപ്പേര് മാറിക്കിട്ടാൻ റിയാലിറ്റി ഷോകൾ സഹായിച്ചതായി പ്രശസ്ത ഗാന രചയിതാവ് ഒ.എം. കരുവാരക്കുണ്ട്. മാപ്പിളപ്പാട്ടുകൾ പാടാൻ സംഗീതം പഠിക്കണമെന്ന കാര്യം പലരും മനസിലാക്കിയത് റിയാലിറ്റി ഷോകൾ വന്നതിന് ശേഷമാണെന്ന് മാപ്പിളപ്പാട്ട് ഗവേഷകനും റിയാലിറ്റി ഷോ വിധിക൪ത്താവുമായ ഫൈസൽ എളേറ്റിൽ. അലി ഇൻറ൪നാഷണലും വോയ്സ് ഓഫ് കേരള അഹ്ലൻ ദോഹയും ചേ൪ന്ന് സംഘടിപ്പിച്ച കുഞ്ഞിക്കിളികൾ ഗാനോൽസവത്തിനായി ദോഹയിലത്തെിയ ഇരുവരും ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
പ്രണയം എന്ന വികാരം മാത്രമേ മാപ്പിളപ്പാട്ടിലുള്ളൂ എന്ന രീതിയിലായിരുന്നു കുറച്ചുകാലം പാട്ടുകളുടെ പോക്ക്. ഒരു വിഭാഗം ഇത് ആസ്വദിച്ചെങ്കിലും, കുടുംബ സമേതം ചാനലുകൾക്ക് മുമ്പിലിരുന്ന് കാണാനും ആസ്വദിക്കാനും പറ്റിയതായിരുന്നില്ല ഇതിൻെറ രചനയും ദൃശ്യാവിഷ്കാരവും. ഇത്തരം പാട്ടുകളുടെ കുത്തൊഴുക്ക് കണ്ട് ഇതാണോ മാപ്പിളപ്പാട്ടെന്ന് ഇതര സമുദായത്തിലുള്ളവ൪ പോലും ചോദിക്കുന്ന അവസ്ഥയുണ്ടായി. ഇതോടെ മാപ്പിളപ്പാട്ട് വെറുക്കപ്പെട്ട നില വന്നു. ഇങ്ങനെ വഴിമാറി സഞ്ചരിക്കുന്നതിനിടയിലാണ് കച്ചിത്തുരുമ്പ് പോലെ നല്ല പാട്ടുകളുമായി റിയാലിറ്റി ഷോകൾ വന്നതെന്ന് ഒ.എം. കരുവാരക്കുണ്ട് പറഞ്ഞു. റിയാലിറ്റി ഷോകൾ എല്ലാം പരിപൂ൪ണ്ണമാണെന്ന അഭിപ്രായമില്ല. എന്നാൽ, മാപ്പിള ഗാനശാഖയെക്കുറിച്ച് കൃത്യമായ ബോധമുള്ളവ൪ നിയന്ത്രിക്കുന്ന ഷോകൾ ജനങ്ങളെ ആക൪ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് മീഡിയ വണ്ണിലെ ‘പതിനാലാം രാവ്’ പോലുള്ള ഷോകൾക്ക് ഇത്ര വലിയ പ്രേക്ഷക പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാട്ടിനെ പാട്ടായി കണ്ടുവെന്നതാണ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളുടെ വിജയത്തിന് കാരണമെന്ന് ഫൈസൽ എളേറ്റിൽ പറഞ്ഞു. മറ്റ് ഷോകൾ പലതും പാട്ടിനേക്കൾ കൂടുതൽ പെ൪ഫോമൻസിനാണ് പ്രാധാന്യം നൽകിയത്. മാപ്പിളപ്പാട്ടുകൾ തിരിച്ചറിയപ്പെടാതെ പരിതാപാവസ്ഥയിലായ സമയത്താണ് റിയാലിറ്റി ഷോകളിലൂടെ പഴയതും പുതിയ പാട്ടുകൾ ആസ്വാദകരിലത്തെിയത്. മാപ്പിള പാട്ടുകളുടെ ഗ്രാമഫോണുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞ കാലമുണ്ടായിരുന്നു. പിൽക്കാലത്ത് മാപ്പിളപ്പാട്ട് സി.ഡികൾക്ക് കടകളിലെ അലമാരകളിൽ വിശ്രമിക്കാനായിരുന്നു ഗതി. എന്നാൽ, ഇന്ന് കുട്ടികൾ റിയാലിറ്റി ഷോകളിൽ പാടുന്ന പാട്ടുകൾ യു ട്യൂബിലൂടെ ആറും ഏഴും ലക്ഷമാളുകളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാപ്പിളപ്പാട്ടിന് കാവ്യഭംഗിയും സാഹിത്യവും കാൽപനികതയുമൊന്നും വേണ്ടെന്നാണ് പലരുടെയും ധാരണയെന്ന് ഒ.എം. കരുവാരക്കുണ്ട് പറഞ്ഞു. പ്രതീക്ഷയ൪പ്പിക്കാവുന്ന പാട്ടുകാ൪ ഏറെ വള൪ന്നുവരുന്നുണ്ടെങ്കിലും അതിനനുസൃതമായി പാട്ടെഴുത്തുകാ൪ ഉണ്ടാവുന്നില്ല. പഴയകാല മാപ്പിളപ്പാട്ടുകളായിരുന്നു തങ്ങളുടെയൊക്കെ ഗുരുക്കൻമാ൪. അത് മനപാഠമാക്കിയതാണ് ഞങ്ങളുടെ തലമുറക്ക് പാട്ടെഴുത്തിന് ഗുണംചെയ്തത്. എന്നാൽ, പുതിയ തലമുറയിൽ കഴിവുള്ളവ൪ പോലും ഇതിലൊന്നും താൽപര്യം കാണിക്കുന്നില്ല. അതുകൊണ്ടാണ് ഗാനമേളകളിലായാലും ടെലിവിഷൻ ഷോകളിലായാലും പഴയ മാപ്പിളപ്പാട്ടുകൾ തന്നെ വീണ്ടും വീണ്ടും മുഴങ്ങുന്നത്. പുതിയ പാട്ടെഴുത്തുകാ൪ക്ക് പ്രോൽസാഹനവും പരിശീലനവും നൽകാൻ രചന ശിൽപശാലകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിസ്മൃതിയിലാണ്ടുപോയ പഴയ പാട്ടുകൾക്ക് അക്ഷരാ൪ഥത്തിൽ ജീവൻ വെച്ച കാലഘട്ടമാണിതെന്ന് ഫൈസൽ എളേറ്റിൽ പറഞ്ഞു. പഴയ പാട്ടുകൾ പ്രതിഭയുള്ള പുതിയ കുട്ടികൾ പാടുമ്പോൾ ആളുകൾ നെഞ്ചേറ്റുകയാണ്. മാപ്പിളപ്പാട്ടിൻെറ തട്ടകങ്ങൾക്ക് പുറത്തും ഇതിന് സ്വീകാര്യത ലഭിക്കുന്നു. പ്രത്യേകിച്ച് ആരും ശ്രദ്ധിക്കാതെ പോയിരുന്ന പാട്ടെഴുത്തുകാ൪ക്ക് പെരുന്നാളിന് പൈസ അയച്ചുകൊടുക്കുന്നവ൪ പോലുമുണ്ട്. റിയാലിറ്റി ഷോകളുടെ വിജയമാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.