ദോഹ: അലി ഇൻറ൪ നാഷണലും വോയ്സ് ഓഫ് കേരള അഹ്ലൻ ദോഹയും ചേ൪ന്നൊരുക്കിയ കുഞ്ഞിക്കിളികൾ മെഗാ സംഗീത പരിപാടി ദോഹയിലെ സംഗീത പ്രേമികൾക്ക് നവ്യാനുഭവമായി. ഇന്ത്യൻ എംബസി ചീഫ് ഓഫ് മിഷൻ പി.എസ്. ശശികുമാ൪ മുഖ്യാതിഥിയായിരുന്നു. സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് കേരള സി.ഇ.ഒ അൻവ൪ ഹുസൈൻ, ഡയറക്ട൪ അബ്ദുൽ ഗഫൂ൪, അസി. പ്രോഗ്രാം ഡയരക്ട൪ റജി മണ്ണേൽ, മീഡിയ പ്ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര, അൽ ഏബിൾ കമ്പനി എം.ഡി സിദ്ദീഖ് പുറായിൽ, സൾഫ കെമിക്കൽ ജി.എം അഹമദ് തൂണേരി, ഗ്രാൻറ് മാ൪ട്ടിൻെറ ഫഹദ്, നെല്ലറ ഷംസു, ഷംസുദ്ദീൻ ഒളകര, ഫൈസൽ എളേറ്റിൽ, കവി ഒ.എം. കരുവാരക്കുണ്ട് തുടങ്ങിയവ൪ പങ്കെടുത്തു. ബാദുഷ, ശ്രേയ, അസ്ഹദ്, സൽമാൻ, മെഹ്റിൻ,റബിഉല്ല, മുഹമ്മദ് ഫാദിം തുടങ്ങിയ കൊച്ചു പാട്ടുകാ൪ക്കൊപ്പം പിന്നണി ഗായകരായ വിധു പ്രതാപും സിന്ധു പ്രേം കുമാറും ഉമ൪ഹസനും ഗാനങ്ങൾ ആലപിച്ചു. വോയ്സ് ഓഫ് കേരള അഹലൻ ദോഹക്കുള്ള ആഭ്യന്തര മന്ത്രാലയത്തിൻെറ പ്രശംസാ പത്രം ലഫ്റ്റനൻറ് ഷഹീം റാശിദ് അൽ അതിയയിൽ നിന്ന് വോയ്സ് ഓഫ് കേരള സി.ഇ.ഒ അൻവ൪ ഹുസൈൻ ഏറ്റുവാങ്ങി. അലി ഇൻറ൪ നാഷണൽ ജി.എം കെ. മുഹമ്മദ് ഈസ ഉപഹാരവും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.