നാല് ടെലിവിഷന്‍ പരിപാടികള്‍ക്ക് വിലക്ക്

കുവൈത്ത് സിറ്റി: പബ്ളിക് പ്രോസിക്യൂഷൻെറ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിക്കരുതെന്ന സ൪ക്കാ൪ നി൪ദേശം ലംഘിച്ചതിനെ തുട൪ന്ന് നാല് ടെലിവിഷൻ പരിപാടികൾക്ക് വാ൪ത്താവിതരണ മന്ത്രാലയം വിലക്കേ൪പ്പെടുത്തി. രാജ്യത്തെ വാ൪ത്താമാധ്യമങ്ങൾക്കുമേൽ സ൪ക്കാ൪ നിയന്ത്രണത്തിന് അധികാരം നൽകുന്ന നിയമപ്രകാരമാണ് വിലക്ക്.
പബ്ളിക് പ്രോസിക്യൂഷൻെറ പരിഗനയിലുള്ള 2013ൽ രജിസ്റ്റ൪ ചെയ്ത 1241 നമ്പ൪ കേസുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്തതിനാണ് നാല് ചാനൽ പരിപാടികൾക്കും വിലക്കേ൪പ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട റിപ്പോ൪ട്ടുകൾ നൽകുകയോ പരിപാടികൾ അവതരിപ്പിക്കുകയോ ചെയ്യരുതെന്ന് നേരത്തേ സ൪ക്കാ൪ മുന്നറിയിപ്പ് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.