കോഴ ആരോപണത്തിനെതിരെ മിഷല്‍ പ്ളാറ്റീനി

ദോഹ: ഖത്തറിന് ലോകകപ്പ് ലഭിച്ചതിന് പിന്നിൽ അഴിമതിയുണ്ടെന്നും തനിക്കതിൽ പങ്കുണ്ടെന്നുമുള്ള ബ്രിട്ടീഷ് പത്രം ഡെയ്ലി ടെലഗ്രാഫിൻെറ ആരോപണത്തിനെതിരെ വിഖ്യാത ഫുട്ബോൾ താരവും യുവേഫ പ്രസിഡൻറുമായ മിഷൽ പ്ളാറ്റീനി.
ആരോപണം തന്നെ അപകീ൪ത്തിപ്പെടുത്താൻ വേണ്ടി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ അദ്ദേഹം ബ്രിട്ടീഷ് പത്രത്തിനെതിരെ ആഞ്ഞടിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളിൽ ഞാൻ ഒട്ടും അദ്ഭുതപ്പെടുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.  ഖത്തറിന് ലോകകപ്പ് വേദി ലഭിക്കാൻ വേണ്ടി മുൻ ഫിഫ അംഗം മുഹമ്മദ് ബിൻ ഹമ്മാമുമായി പ്ളാറ്റീനി കൂടിക്കാഴ്ച നടത്തിയെന്നും പിന്നീട് ഇതിൻെറ പേരിൽ പണം സ്വീകരിച്ചുവെന്നുമാണ് ടെലിഗ്രാഫ് പത്രം ആരോപിച്ചത്.
ഫിഫ പ്രസിഡൻറ് സെപ് ബ്ളാറ്ററുമായി സംസാരിക്കാൻ 2022ലെ ലോകകപ്പ് ലേലം നടക്കുന്നതിന് തൊട്ടുമുമ്പ് ബിൻ ഹമ്മാമിന് അവസരമൊരുക്കിയത് പ്ളാറ്റീനിയാണെന്നും പത്രം ആരോപിച്ചിരുന്നു. എന്നാൽ ബിൻ ഹമ്മാമിനെ കണ്ടതായി സമ്മതിച്ചെങ്കിലും, അത് ഫിഫ എക്സിക്യുട്ടീവ് അംഗങ്ങൾ എന്ന നിലയിൽ മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്നത്തെ ച൪ച്ചകളിൽ ഫിഫ പ്രസിഡൻറ് തെരെഞ്ഞെടുപ്പിനെ സംബന്ധിച്ച കാര്യങ്ങൾ മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

2010 ഡിസംബറിൽ നടന്ന ലോകകപ്പിനായുള്ള വോട്ടെടുപ്പിൽ, ഖത്തറിന് അനുകൂലമായാണ് വോട്ടു ചെയ്തതെന്ന് പരസ്യമായി പ്രഖ്യാപിച്ച ഏക ഫിഫ എക്സിക്യുട്ടിവ് അംഗമായിരുന്നു പ്ളാറ്റീനി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.