ഖത്തറില്‍ ഇതുവരെ 295 എയിഡ്സ് രോഗികള്‍

ദോഹ: ഖത്തറിൽ ഇതുവരെയുള്ള എയിഡ്സ് രോഗികളുടെ എണ്ണം മൂന്നൂറിൽ താഴെയെന്ന് ഹമദ് മെഡിക്കൽ കോ൪പറേഷൻ സാംക്രമിക രോഗ വിഭാഗം ഉപദേഷ്ടാവ് ഡോ. ഹുസാം അസ്സഊബ് വ്യക്തമാക്കി. 1984 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് 295 പേരാണ് രാജ്യത്ത് എയിഡ്സ് പിടിപ്പെട്ടവരായത്. രാജ്യത്തെ ഏത് മെഡിക്കൽ സെൻററുകളിൽ രക്തപരിശോധന നടന്നാലും രോഗം കണ്ടുപിടിക്കപ്പെട്ടാൽ ഉടൻ തന്നെ സുപ്രീം കൗൺസിലിനെ അറിയിക്കുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ സംബന്ധിച്ച് വളരെ ചുരുങ്ങിയ കണക്കാണിത്. ഇസ്ലാമികമായ അധ്യാപനങ്ങളും ശക്തമായ ബോധവൽകരണവുമാണ് രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എയിഡ്സ് രോഗികളെ സമൂഹത്തിൽ നിന്ന് അകറ്റി നി൪ത്തി ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ല. രോഗങ്ങളുടെ ഗണത്തിൽപെടുത്തി കൃത്യമായ ചികിത്സ നൽകുകയാണ് വേണ്ടത്. ഇന്ന് നിലവിലുള്ള ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഹമദ് മെഡിക്കൽ കോ൪പറേഷനിലുണ്ടെന്ന് ഡോ. ഹുസാം അറിയിച്ചു.
രാജ്യത്ത് ഇതുവരെ ഒമ്പത് കോറോണ വൈറസ് ബാധിതരാണ് റജിസ്റ്റ൪ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ അഞ്ച് പേ൪ ഇതിനകം മരണപ്പെട്ടതായി ഡോ. ഹുസാം വെളിപ്പെടുത്തി. കഴിഞ്ഞ നവംബറിന് ശേഷം ഇതുവരെ കോറോണ വൈറസ് രോഗികൾ രജിസ്റ്റ൪ ചെയ്തിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.