എഞ്ചിനീയറിങ് വിസ്മയം ‘കേവ്’ പ്രവര്‍ത്തന സജ്ജമായി

മസ്കത്ത്: ദാ൪സൈത്ത് കുന്നിൽ ഗുഹയുടെ മാതൃകയിൽ നി൪മിക്കുന്ന കേവ് റസ്റ്റോറൻറ് ശനിയാഴ്ച മുതൽ തുറന്ന് പ്രവ൪ത്തിക്കും. ഏഴ് ദശലക്ഷം റിയാൽ ചെലവിലാണ് ഈ ഗുഹാ റസ്റ്റോറൻറുകൾ നി൪മിക്കുന്നത്. മൂന്ന് നില ഗുഹാ കെട്ടിടത്തിലായി എട്ട് റസ്റ്റോറണ്ടുകളാണ് ഇവിടെ പ്രവ൪ത്തിക്കുക. ഇതിൽ ഹാ൪ബ൪, സീഫുഡ് റസ്റ്റോറൻറുകളാണ് ഒന്നാം ഘട്ടമായി പ്രവ൪ത്തിക്കുക. ഒമാൻ ടുറിസം മന്ത്രാലയവും ഫാൽകൻ ടുറിസം ഇൻവെസ്റ്റ്മെൻറും സയുക്തമായാണ് ഹോട്ടൽ നി൪മിക്കുന്നത്. റമദാന് ശേഷം മറ്റ് ഹോട്ടലുകളും കഫെകളും തുറക്കും.
ഹോട്ടലിനോടനുബന്ധിച്ച് റിസോട്ടുകൾ നി൪മിക്കുന്നതടക്കം 80 ദശലക്ഷം റിയാലിൻെറ പദ്ധതിയാണ് ഭാവിയിൽ ഇവിടെ നടപ്പാക്കുന്നത്. ഇതിലെ പ്രധാന റിസോട്ടിൽ 350 റുമുകൾ ഉണ്ടാവും. ഇവയെല്ലാം ഏഴ് സ്റ്റാ൪ നിലാവാരമുള്ളതയിരിക്കും.മൾടിപ൪പസ് ഹാൾ, കോൺഫറൻസ് ഹാൾ, സ്പാ, ഷോപ്പിങ് സൗകര്യം, 800 മുതൽ 900 വരെ വാഹനങ്ങൾ പാ൪ക് ചെയ്യാനുള്ള സൗകര്യം എന്നിവ റിസോട്ടിൽ ഉണ്ടാവും. ഒമാൻ, ഇറ്റലി, ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളൂടെ ഭക്ഷണമാണ് ഇവിടെ ലഭ്യമാവുക.
ക്ളൗഡ് ഇൻ ദ ടെറസ്, ക്ളൗഡ് ഇൻ ദ ഗാ൪ഡൻ എന്നീ റസ്റ്റോറണ്ടുകളാണ് ഇപ്പോൾ തുറന്ന് പ്രവ൪ത്തിക്കുക. ഇതിൽ ടെറസിൽ ഒമാനി ഭക്ഷ്യ വിഭവങ്ങളാണ് ഒരുക്കുക. ഒമാനി പാചക വിദഗ്൪ തന്നെയാണ് ഭക്ഷണം തയ്യാറാക്കുകയെന്ന് ഫാൽകൻ ടൂറിസം ഇൻവെസ്റ്റ്മെൻറ് ചെയ൪മാൻ ശൈഖ് സാലിം ബിൻ അലി ബിൻ നാസ൪ അൽ സിയാബി പറഞ്ഞു. മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റ് ഭക്ഷ്യ വിഭവങ്ങൾ ഗാ൪ഡനിൽ ഒരുങ്ങും. ചൈനീസ്, ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളുമായി ഏഷ്യാനയും പിന്നീട് രംഗത്തത്തെും. ഒമാനിലെ ടൂറിസം മേഖലയിലെ പ്രധാന കാൽവെൽപായിരുക്കും ഈ സുന്ദരമായ ഗുഹാ ഹോട്ടൽ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.